logo

ആ കഥാപാത്രം മമ്മൂട്ടിയില്‍ നിന്ന് മോഹന്‍ലാലിലേക്ക് എത്തി വെളിപ്പെടുത്തി കഥാകൃത്ത്

Published at Oct 29, 2020 02:45 PM ആ കഥാപാത്രം മമ്മൂട്ടിയില്‍ നിന്ന് മോഹന്‍ലാലിലേക്ക്  എത്തി വെളിപ്പെടുത്തി കഥാകൃത്ത്

മോഹന്‍ലാലിന്റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ സിനിമകളില്‍ ഒന്നായിരുന്നു 'പക്ഷേ'. 1994ല്‍ ഇറങ്ങിയ ചിത്രത്തില്‍ നടി ശോഭനയായിരുന്നു നായികാ വേഷത്തില്‍ എത്തിയത്. ബാലചന്ദ്ര മേനോന്‍ ഐഎസ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിച്ച ചിത്രം പ്രമേയപരമായും താരങ്ങളുടെ പ്രകടനം കൊണ്ടുമാണ് ശ്രദ്ധിക്കപ്പെട്ടത്.

ചെറിയാന്‍ കല്‍പ്പകവാടിയുടെ തിരക്കഥയില്‍ സംവിധായകന്‍ മോഹനാണ് ഈ ചിത്രം അണിയിച്ചൊരുക്കിയത്.മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പം ഇന്നസെന്റ്, തിലകന്‍, എംജി സോമന്‍, ജഗതി ശ്രീകുമാര്‍, കരമന ജനാര്‍ദ്ദന്‍ നായര്‍, സുകുമാരി, ശാന്തി കൃഷ്ണ, മാമുക്കോയ, ഗണേഷ് കുമാര്‍, വേണു നാഗവളളി, കോഴിക്കോട് നാരായണന്‍ നായര്‍, സ്പടികം ജോര്‍ജ്ജ് തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.


ജോണ്‍സണ്‍ മാസ്റ്റര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പക്ഷേയുടെ കഥ കേട്ട് പലരും ഇത് മമ്മൂട്ടിക്ക് പറ്റിയ കഥയാണെന്നാണ് അഭിപ്രായപ്പെട്ടതെന്ന് തിരക്കഥാകൃത്ത് പറയുന്നു. എന്നാല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ നന്നായി തിളങ്ങുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു.

സിനിമയുടെ ക്ലൈമാക്‌സ് എഴുതാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു, തിയ്യേറ്ററുകളില്‍ വിജയമായ ചിത്രം ഇന്നും ഓര്‍ത്തിരിക്കുന്നത് അതിന്റെ ക്ലൈമാക്‌സിന്റെ പ്രത്യേകത കൊണ്ടാണെന്നും ചെറിയാന്‍ കല്‍പ്പകവാടി പറഞ്ഞു.


പവിത്രം, തേന്മാവിന്‍ കൊമ്പത്ത്, പിന്‍ഗാമി, മിന്നാരം തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങിയ അതേവര്‍ഷം തന്നെയായിരുന്നു മോഹന്‍ലാലിന്റെ പക്ഷേ പുറത്തിറങ്ങിയത്.

പിന്‍ഗാമി ഒഴികെ മറ്റെല്ലാ ചിത്രങ്ങളിലും ശോഭന തന്നെയായിരുന്നു ആ വര്‍ഷം മോഹന്‍ലാലിന്റെ നായികാ വേഷത്തില്‍ എത്തിയത്. പവിത്രം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനവും ആ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനാണ് നടന്‍ കാഴ്ചവെച്ചത്,. മോഹന്‍ലാലിന് മികച്ച നടനുളള ഫിലിം ഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു പവിത്രം.


റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പക്ഷേ, പവിത്രം പോലെയുളള മോഹന്‍ലാല്‍ സിനിമകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചാനലുകളില്‍ വന്നാല്‍ ലഭിക്കാറുളളത്.

1994ല്‍ തന്നെയാണ് മോഹന്‍ലാലിന്റെ തേന്മാവിന്‍ കൊമ്പത്ത് തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയത്. 250ല്‍ അധികം ദിവസം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായും മാറിയിരുന്നു.

മലയാളത്തില്‍ ഇറങ്ങിയ എറ്റവും മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നുകൂടിയായാണ് തേന്മാവിന്‍ കൊമ്പത്ത് അറിയപ്പെടുന്നത്. മോഹന്‍ലാലിന്റെതായി ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം കൂടിയായിരുന്നു തേന്മാവിന്‍ കൊമ്പത്ത്. പ്രിയദര്‍ന്റെ സംവിധാനത്തിലായിരുന്നു സിനിമ ഒരുങ്ങിയത്.

'pakshe' was one of the notable films of Mohanlal's career. Actress Shobhana played the lead role in the 1994 film

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories