---
title: "ഉണ്ണി മുകുന്ദന്റെ കാമുകി ബോളിവുഡ് നടി"
english_title: "Unni Mukundan's girlfriend is a Bollywood actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3119/unni-mukundans-girlfriend-is-a-bollywood-actress"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6114d778499fd_Untitled-2.jpg"
keywords: []
---

# ഉണ്ണി മുകുന്ദന്റെ കാമുകി ബോളിവുഡ് നടി

> **Lead Summary:** വയസ്സ് 30 കഴിഞ്ഞിട്ടും ഇനിയും ബാച്ചിലർ ലൈഫ് തുടരുന്ന ഉണ്ണി മുകുന്ദനോട് വിവാഹക്കാര്യം പലരും അന്വേഷിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എപ്പോൾ വിവാഹം കഴിക്കും, ഇനി വിവാഹം കഴിക്കാൻ താത്പ്പര്യമില്ലേ? കാമുകിയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉണ്ണി കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

## Article Content

വയസ്സ് 30 കഴിഞ്ഞിട്ടും ഇനിയും ബാച്ചിലർ ലൈഫ് തുടരുന്ന ഉണ്ണി മുകുന്ദനോട് വിവാഹക്കാര്യം പലരും അന്വേഷിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എപ്പോൾ വിവാഹം കഴിക്കും, ഇനി വിവാഹം കഴിക്കാൻ താത്പ്പര്യമില്ലേ? കാമുകിയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉണ്ണി കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

പലപ്പോഴും ഗോസിപ് കോളങ്ങളിലും ഉണ്ണിയുടെ പേര് പ്രത്യക്ഷപ്പെടും

ഉണ്ണിക്കൊപ്പം സിനിമയിലെത്തിയ യുവ നടന്മാരും മറ്റും ഇക്കാലയളവിൽ വിവാഹം ചെയ്ത് മക്കളായപ്പോഴും, ഇന്നും തന്നിലെ കുട്ടിത്തം വിടാത്ത, കളിപ്പാട്ടങ്ങളുടെ കൂട്ടുകാരനായ ഉണ്ണിയെയാണ് ഏവരും കണ്ടത്.

അപ്പോഴാണ് ഒരാൾ ഉണ്ണിക്ക് ഹിന്ദി സിനിമയിൽ ഒരു കാമുകിയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത് .

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഉണ്ണി തന്നെയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. അതായത് ഇതൊരു ആരാധകന്റെ കണ്ടുപിടിത്തമാണ്.

അയാളുടെ ഇൻസ്റ്റഗ്രാമിൽ ആരോ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് 'ഒരു ഹിന്ദി ഹീറോയിൻ ആണ് ഉണ്ണിയേട്ടന്റെ ലവർ' എന്ന് മറുപടി. ഇതുകണ്ട ഉണ്ണി പ്രതികരിച്ചിട്ടുണ്ട്

ശിവനേ! എന്ന് വിളിച്ചുകൊണ്ട് ഒരു സ്മൈലിയും ചേർത്താണ് ഉണ്ണി പ്രതികരിച്ചത്അടുത്തിടെ പഴയ സിക്സ് പാക്ക് വീണ്ടെടുത്ത് ആരാധകരെ ഫിറ്റ്നസ് ചലഞ്ച് വെല്ലുവിളിയിൽ ഒപ്പം കൂട്ടി ഉണ്ണി മുകുന്ദൻ വാർത്തയിൽ ഇടം നേടിയിരുന്നു. 'മേപ്പടിയാൻ' സിനിമയ്ക്ക് വേണ്ടി ഉണ്ണി ശരീരഭാരം കൂട്ടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/3119/unni-mukundans-girlfriend-is-a-bollywood-actress)