---
title: "ശബ്ദം ഇല്ലാത്ത ഞാന്‍ ഞാനേ അല്ല; ശബ്ദം നഷ്ടപ്പെട്ടെന്ന് അറിയിച്ച്‌ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍"
english_title: "Singer Harish Sivaramakrishnan announces that he has lost his voice"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31166/singer-harish-sivaramakrishnan-announces-that-he-has-lost-his-voice"
published_at: "2022-03-11T20:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b68dcabd26_Untitled-1.jpg"
keywords: []
---

# ശബ്ദം ഇല്ലാത്ത ഞാന്‍ ഞാനേ അല്ല; ശബ്ദം നഷ്ടപ്പെട്ടെന്ന് അറിയിച്ച്‌ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍

> **Lead Summary:** **മ**ലയാള സിനിമ ആസ്വാദകര്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷണന്‍. നിരവധി ഗാനങ്ങളിലുലൂടെ ഗായകന്‍ ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ശബ്ദം നഷ്ടപ്പെട്ടു. ശബ്ദത്തിന് 15 ദിവസം വിശ്രമം നല്‍കിയിരിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ഗായകന്‍ അറിയിച്ചു.

## Article Content

**മ**ലയാള സിനിമ ആസ്വാദകര്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷണന്‍. നിരവധി ഗാനങ്ങളിലുലൂടെ ഗായകന്‍ ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ശബ്ദം നഷ്ടപ്പെട്ടു. ശബ്ദത്തിന് 15 ദിവസം വിശ്രമം നല്‍കിയിരിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ഗായകന്‍ അറിയിച്ചു.

'ശബ്ദം ഇല്ലാത്ത ഞാന്‍ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഉള്ള എന്റെ വലിയ തിരിച്ചറിവ്. 15 ദിവസത്തെ വോയ്സ് റെസ്റ്റ്'- എന്നാണ് ഹരീഷ് കുറിച്ചത്.

നിരവധി ആരാധകരാണ് അതിനു പിന്നാലെ ആശ്വാസ വാക്കുകളുമായി എത്തിയത്. ഗായകനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞാലുള്ള അവസ്ഥ എന്താണ്. സാരമില്ല 15 ദിവസം മിണ്ടാതിരുന്നു ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കൂ.ആ ശബ്ദം കേള്‍ക്കാന്‍ ഞങ്ങളും കാത്തിരിക്കാം.- എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്.

ഹരീഷും സിത്താര കൃഷ്ണകുമാറും ഉള്‍പ്പടെയുള്ള ​ഗായകര്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് യൂറോപ്യന്‍ ട്രിപ്പിന് പോയിരുന്നു. യുകെയിലും അയര്‍ലന്‍ഡിലുമായി നിരവധി ഷോകളില്‍ ഇവര്‍ പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31166/singer-harish-sivaramakrishnan-announces-that-he-has-lost-his-voice)