---
title: "ബിഗ് ബോസ് നാലാം സീസൺ; പ്രവേശന വാർത്തകളോട് പ്രതികരിച്ച് താരം "
english_title: "Bigg Boss Fourth Season; The star in response to the entry news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31158/bigg-boss-fourth-season-the-star-in-response-to-the-entry-news"
published_at: "2022-03-11T20:32:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b64c61f21b_jishin.jpg"
keywords: []
---

# ബിഗ് ബോസ് നാലാം സീസൺ; പ്രവേശന വാർത്തകളോട് പ്രതികരിച്ച് താരം 

> **Lead Summary:** **ബി**ഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരെല്ലാം. അവതാരകനായി മോഹൻലാൽ വീണ്ടുമെത്തുന്നുവെന്നറിയിച്ച സീസണിലെ ആദ്യ രണ്ട് ടീസറുകൾ ഇതിനകം തന്നെ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു.

## Article Content

**ബി**ഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരെല്ലാം. അവതാരകനായി മോഹൻലാൽ വീണ്ടുമെത്തുന്നുവെന്നറിയിച്ച സീസണിലെ ആദ്യ രണ്ട് ടീസറുകൾ ഇതിനകം തന്നെ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു.

ഷോ പ്രഖ്യാപിച്ചത് മുതൽ, ആരാധകർ ഈ സീസണിലെ മത്സരാർത്ഥികളെ ഊഹിക്കുന്ന തിരക്കിലാണ്. ഇതിനോടകം തന്നെ നിരവധി പേരുകൾ സോഷ്യൽ മീഡിയയിൽ ചുറ്റിക്കറങ്ങുന്നുമുണ്ട്. ഷോയുടെ ഭാഗമാകാൻ സോഷ്യൽ മീഡിയ പ്രതീക്ഷിക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ടെലിവിഷൻ താരം നടൻ ജിഷിൻ മോഹൻ.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ ജിഷിന്‍, വില്ലന്‍ വേഷങ്ങളിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. രസകരമായ കുറിപ്പുകളും മറ്റുമായി സോഷ്യല്‍മീഡിയയില്‍ സജീവമായ താരവുമാണ് ജിഷിന്‍. സീ കേരളം ചാനലിലെ അമ്മ മകള്‍ എന്ന പരമ്പരയിലാണ് ജിഷിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

എന്നാൽ, നെറ്റിസൺസിന് തൽക്കാലം വിശ്രമിക്കാമെന്നാണ് ജിഷിൻ പറയുന്നത്. ബിഗ് ബോസ് പ്രവേശന വാർത്ത ജിഷിൻ നിഷേധിച്ചിരിക്കുകയാണ്. ഇ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, തനിക്ക് അങ്ങനെ കോളുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. 'ഇല്ല ഞാൻ ഷോയുടെ ഭാഗമല്ല. എനിക്ക് താൽപ്പര്യമില്ല എന്നല്ല, എനിക്ക് കോളുകളൊന്നും ലഭിച്ചിട്ടില്ല' - ജിഷിൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31158/bigg-boss-fourth-season-the-star-in-response-to-the-entry-news)