---
title: "തമിഴ് ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ തിമര്‍ത്ത് ദുല്‍ഖര്‍"
english_title: "Timarth Dulquar on Tamil television reality show"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31151/timarth-dulquar-on-tamil-television-reality-show"
published_at: "2022-03-11T20:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b5e74cd9ef_salman.jpg"
keywords: []
---

# തമിഴ് ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ തിമര്‍ത്ത് ദുല്‍ഖര്‍

> **Lead Summary:** മലയാളികളുടെ പ്രിയനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മറ്റു ഭാഷാ ചിത്രങ്ങളിലും സജീവമാണ് ഈ താരം. താരത്തിന്റെ ഈ അടുത്ത് റിലീസ് ചെയ്ത ഹേയ് സിനിമാമിക എന്ന ചിത്രത്തിനും പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചത്.

## Article Content

മലയാളികളുടെ പ്രിയനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മറ്റു ഭാഷാ ചിത്രങ്ങളിലും സജീവമാണ് ഈ താരം. താരത്തിന്റെ ഈ അടുത്ത് റിലീസ് ചെയ്ത ഹേയ് സിനിമാമിക എന്ന ചിത്രത്തിനും പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചത്.

ഇതോടെ തമിഴ് ടെലിവിന്‍ ഷോകളിലും താരം പങ്കെടുക്കാന്‍ തുടങ്ങി. കുക്ക് വിത്ത് കോമാളി എന്ന ഷോയില്‍ ദുല്‍ഖര്‍ എത്തിയപ്പോഴുള്ള പ്രമോ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

വിജയ് ടിവിയിലെ ഹിറ്റ് ഷോയാണ് കുക്ക് വിത്ത് കോമാളി സീസണ്‍ 3 . കഴിഞ്ഞ ദിവസം ഇതില്‍ അതിഥിയായി എത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

ദുല്‍ഖറിനൊപ്പം ഹേയ് സിനിമാമിക എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച അദിതി റാവു ഹൈദാരിയും സംവിധായിക ബൃന്ദ മാസ്റ്ററും ഉണ്ട്. ഷോയില്‍ ശിവാങ്കിയ്ക്കൊപ്പമുള്ള ദുല്‍ഖറിന്റെ രസകരമായ ഗെയിം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പ്രമോ വീഡിയോയില്‍ ഓ കാതല്‍ കണ്മണി എന്ന ചിത്രത്തിലെ രംഗം റീ ക്രിയേറ്റ് ചെയ്യുകയായാണ് ദുല്‍ഖറും ശിവാങ്കിയും. ‘നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു രംഗം… എന്നാല്‍ എന്നോട് ക്ഷമിയ്ക്കൂ ജനങ്ങളേ.. പക്ഷെ ഇത് എന്റെ ഏറ്റവും വലിയ ഫാന്‍ ഗേള്‍ മൂമെന്റ് ആണ്’ എന്ന് പറഞ്ഞു കൊണ്ട് ശിവാങ്കി തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31151/timarth-dulquar-on-tamil-television-reality-show)