---
title: "എന്‍റെ പേരില്‍ പണച്ചെലവുള്ള പരിപാടി വേണ്ട’; സംസ്ഥാന സര്‍ക്കാരിനോട് മമ്മൂട്ടി"
english_title: "No program in my name '; Mammootty to the state government"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3115/no-program-in-my-name-mammootty-to-the-state-government"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6114c3ca1a965_mammootty.jpg"
keywords: []
---

# എന്‍റെ പേരില്‍ പണച്ചെലവുള്ള പരിപാടി വേണ്ട’; സംസ്ഥാന സര്‍ക്കാരിനോട് മമ്മൂട്ടി

> **Lead Summary:** തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മമ്മൂട്ടിയുടെ അപേക്ഷ. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍.

## Article Content

തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മമ്മൂട്ടിയുടെ അപേക്ഷ. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍.

പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

സിനിമാമന്ത്രി സജി ചെറിയാനെയാണ് മമ്മൂട്ടി ഈ നിലപാടറിയിച്ചത്. ഒാഗസ്റ്റ് 6–നാണ് മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന്റെ അൻപതു വർഷം പൂർത്തിയായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3115/no-program-in-my-name-mammootty-to-the-state-government)