---
title: "ഭർത്താവിനോട് ഇഷ്ടം കാണിച്ച് വരുന്ന പെൺകുട്ടികളുണ്ട്; മുൻഭാര്യ പറഞ്ഞ വാക്കുകളിങ്ങനെ..."
english_title: "These are the words of my ex-wife about Hrithik Roshan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31142/these-are-the-words-of-my-ex-wife-about-hrithik-roshan"
published_at: "2022-03-11T19:42:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b5925e683f_rithik.jpg"
keywords: []
---

# ഭർത്താവിനോട് ഇഷ്ടം കാണിച്ച് വരുന്ന പെൺകുട്ടികളുണ്ട്; മുൻഭാര്യ പറഞ്ഞ വാക്കുകളിങ്ങനെ...

> **Lead Summary:** ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും നടി സബ ആസാദും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിച്ചേക്കും എന്നൊക്കെയുള്ള ഗോസിപ്പുകള്‍ ദിനംപ്രതി വന്ന് കൊണ്ടിരിക്കുകയാണ്. ഇരുവരെയും പലയിടത്ത് വെച്ചും ഒരുമിച്ച് കണ്ടത് മുതലാണ് ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ക്ക് വഴിയൊരുങ്ങിയത്.

## Article Content

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും നടി സബ ആസാദും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിച്ചേക്കും എന്നൊക്കെയുള്ള ഗോസിപ്പുകള്‍ ദിനംപ്രതി വന്ന് കൊണ്ടിരിക്കുകയാണ്. ഇരുവരെയും പലയിടത്ത് വെച്ചും ഒരുമിച്ച് കണ്ടത് മുതലാണ് ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ക്ക് വഴിയൊരുങ്ങിയത്.

ഈ വര്‍ഷം തന്നെ താരങ്ങളുടെ വിവാഹം ഉണ്ടായേക്കും എന്നൊരു അഭ്യൂഹവും കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാൽ ഔദ്യോഗികമായൊരു സ്ഥീരികരണവും ഇനിയും വന്നിട്ടില്ലെങ്കിലും താരങ്ങളുടെ പ്രണയം സത്യമാണെന്നാണ് അറിയുന്നത്.

എന്നാല്‍ ഹൃത്വിക് റോഷന്റെ ആദ്യ ഭാര്യ സുസന്നെ ഖാനുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. 2000 ത്തിലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. അവിടുന്ന് നീണ്ട പതിനാല് വര്‍ഷത്തോളമുള്ള ദാമ്പത്യ ജീവിതം 2014 ല്‍ അവസാനിപ്പിക്കുകയും ചെയ്തു.

ഹൃത്വികിന്റെ പേരില്‍ ഉയര്‍ന്ന് വന്ന കിംവദന്തികളും ആരോപണങ്ങളുമൊക്കെ കൊണ്ടാണ് വിവാഹ ജീവിതം അവസാനിപ്പിക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മുൻപ് ഭർത്താവിനെ കുറിച്ച് പറഞ്ഞ സുസന്നെയുടെ വാക്കുകളാണ് വൈറലാവുന്നത്. 

എന്നാല്‍ ഹൃത്വിക് റോഷന് താനുമായിട്ടുള്ള ബന്ധം വളരെ സുതാര്യമാണെന്ന് ഒരിക്കല്‍ സുസന്നെ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല നടനോട് ഇഷ്ടം തോന്നിയൊരു പെണ്‍കുട്ടിയെ കുറിച്ചും സുസന്നെ അന്ന് പറഞ്ഞു. എല്ലാ കാര്യങ്ങളും ഹൃത്വിക് തന്നെ വീട്ടില്‍ വന്ന് തന്നോട് പറയുമായിരുന്നു.

കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കവേ താരഭാര്യ എന്ന പദവിയെ കുറിച്ച് ചോദിച്ചിരുന്നു. ഹൃത്വികും സഹതാരവുമായി ഉണ്ടാവുന്ന കിംവദന്തികളെ കുറിച്ചും അത് സുസന്നെയുടെ ജീവിതത്തെ ബാധിക്കാറുണ്ടോ എന്നുമായിരുന്നു കരണ്‍ ചോദിച്ചത്. 

താനും ഹൃത്വിക്കും ആദ്യമേ നല്ല സുഹൃത്തുക്കളാണ്. അതിനാല്‍ അവര്‍ എല്ലാം തുറന്നു പറയാറുണ്ടെന്നും സുസന്നെ വെളിപ്പെടുത്തി. തന്നോട് ആകര്‍ഷണം തോന്നി വരുന്നവരെ കുറിച്ച് അദ്ദേഹം വീട്ടില്‍ വന്ന് ഞാനുമായി സംസാരിക്കുമായിരുന്നു. അങ്ങനെ സംസാരിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടാറുണ്ട്.

ഇത് ഒരു സൗഹൃദ കാര്യം പോലെയാണ്, ഇക്കാരണത്താല്‍ എനിക്ക് സുരക്ഷിതത്വമില്ലായ്മ ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും സുസന്നെ വ്യക്തമാക്കുന്നു.

നമ്മള്‍ക്ക് അതിലെ സത്യം എന്താണെന്ന് അറിയാത്തതും വസ്തുതകള്‍ മനസിലാക്കത്തതും മാത്രമാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നത്. പക്ഷേ എനിക്ക് വസ്തുതകള്‍ അറിയാം എന്നും അവര്‍ കരണ്‍ ജോഹറിനോട് പറഞ്ഞു. സുസന്നെയ്‌ക്കൊപ്പം ഷാരുഖ് ഖാന്റെ ഭാര്യയും ആ എപ്പിസോഡില്‍ പങ്കെടുത്തിരുന്നു. സമാനമായ ചോദ്യങ്ങള്‍ ഗൗരി ഖാനും നേരിടേണ്ടി വന്നു. 

ഈ വിധത്തില്‍ ഹൃത്വിക് റോഷനുമായി ആത്മാര്‍ഥ ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് സുസന്നെ ഖാന്‍. സന്തുഷ്ടമായ ദാമ്പത്യവും ഹൃത്വിക്കിനൊപ്പമുള്ള ജീവിതം മറക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അങ്ങനെയാണെങ്കില്‍ താനിവിടെ ഉണ്ടാവില്ലെന്നും ഒക്കെ സുസന്നെ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31142/these-are-the-words-of-my-ex-wife-about-hrithik-roshan)