---
title: "പെട്ടെന്ന് ഷാരൂഖിന്റെ വയറ്റില്‍ നിന്നൊരു ശബ്ദം കേട്ടു; ആലിയ പറയുന്നു "
english_title: "Suddenly a voice came from Shah Rukh's stomach; Says Alia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31077/suddenly-a-voice-came-from-shah-rukhs-stomach-says-alia"
published_at: "2022-03-11T15:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b19748ab61_sharook.jpg"
keywords: []
---

# പെട്ടെന്ന് ഷാരൂഖിന്റെ വയറ്റില്‍ നിന്നൊരു ശബ്ദം കേട്ടു; ആലിയ പറയുന്നു 

> **Lead Summary:** ബോളിവുഡിന്റെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. സിനിമ കുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെ കടന്നുവരികയും ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമായി വളര്‍ന്ന ഷാരൂഖ് ഖാന്‍ പലര്‍ക്കുമൊരു പ്രചോദനമാണ്.

## Article Content

ബോളിവുഡിന്റെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. സിനിമ കുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെ കടന്നുവരികയും ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമായി വളര്‍ന്ന ഷാരൂഖ് ഖാന്‍ പലര്‍ക്കുമൊരു പ്രചോദനമാണ്.

ഓണ്‍സ്‌ക്രീനിലെ ഷാരൂഖിനെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനാണ് ഓഫ് സ്‌ക്രീനിലെ ഷാരൂഖ് ഖാനും. അഭിമുഖങ്ങളിലും മറ്റും തുറന്ന സംസാരത്തിലുടേയും തമാശകളിലൂടേയും ഷാരൂഖ് ഖാന്‍ കയ്യടി നേടാറുണ്ട്.

**

ഷാരൂഖ് ഖാനും ബോളിവുഡിലെ സൂപ്പര്‍ നായിക ആലിയ ഭട്ടും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഡിയര്‍ സിന്ദഗി. ചിത്രം വലിയ സ്വീകാര്യത നേടുകയും ഷാരൂഖും ആലിയയും തമ്മിലുള്ള കെമിസ്ട്രി കയ്യടി നേടുകയുംം ചെയ്തിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ഷാരൂഖ് ഖാന്റെ ഒരു ദുശ്ശീലത്തെക്കുറിച്ച് ആലിയ വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു ആലിയ മനസ് തുറന്നത്.

താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്**

തനിക്ക് ഷാരൂഖ് ഖാനെക്കുറിച്ച് ഇഷ്്ടമില്ലാത്ത കാര്യം എന്തെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആലിയ ഭട്ട്. ''അദ്ദേഹത്തെക്കുറിച്ച് ഞാന്‍ വെറുക്കുന്ന ഒന്നും തന്നെയില്ല. പക്ഷെ എനിക്ക് വിഷമം തോന്നിയ ഒരു കാര്യമുണ്ട്. അദ്ദേഹം ഭക്ഷണം കഴിക്കത്തേയില്ല. ഞാനൊരു സംഭവം പറയാം. സെറ്റില്‍ എപ്പോഴും നിശബ്ദതയായിരിക്കും. ആര്‍ക്കും സംസാരിക്കാനുള്ള അനുമതിയുണ്ടാകില്ല.

വളരെ വലിയ സീനുകളും ടേക്കുകളും നീണ്ട ഡയലോഗുകളുമെല്ലാമുണ്ടാകും. ഒരുപാട് സീനുകള്‍ ഒരുമിച്ചാണ് എടുക്കുക. പെട്ടെന്ന് ഞാന്‍ ഒരു ശബ്ദം കേട്ടു. ഷാരൂഖ് ഖാന്റെ വയറ്റില്‍ നിന്നുമായിരുന്നു ആ ശബ്ദം. അത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന് ബിസ്‌കറ്റ് കൊടുക്കും. ഒരുപാട് കോഫി കുടിക്കും.

ഞാനും കോഫി കുടിക്കും. പക്ഷെ ഞാന്‍ ഭക്ഷണം കഴിക്കും. എനിക്കത് വിഷമമുണ്ടാക്കുന്നതാണ്. അദ്ദേഹത്തോട് ഭക്ഷണം കഴിക്കണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്'' എന്നാണ് ആലിയ പറഞ്ഞത്. 

പിന്നാലെ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും ആലിയ മനസ് തുറന്നു. '' അദ്ദേഹം വളരെ കൂളാണ്. ഒട്ടും സ്ട്രിക്റ്റ് അല്ല. സെറ്റിലുള്ള എല്ലാവരേയും തുല്യരായാണ് കാണുന്നത്. എല്ലാത്തിനേയും കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞങ്ങളുടെ ചിന്തകളും പെരുമാറ്റവുമെല്ലാം സമാനമാണ്. ഞങ്ങളുടെ വികാരങ്ങളില്‍ പോലുമുണ്ട് സാമ്യത. ഞങ്ങളതിനെ കൊണ്ടു നടക്കുന്നത് വ്യത്യസ്തമായിട്ടാണ്'' എന്നാണ് ആലിയ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/31077/suddenly-a-voice-came-from-shah-rukhs-stomach-says-alia)