---
title: "സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി സാമന്ത; വൈറലായി ചിത്രങ്ങള്‍ "
english_title: "Samantha shines in stylish look; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31072/samantha-shines-in-stylish-look-images-go-viral"
published_at: "2022-03-11T14:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b11d3dbd53_samanatha.jpg"
keywords: []
---

# സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി സാമന്ത; വൈറലായി ചിത്രങ്ങള്‍ 

> **Lead Summary:** ചുരുങ്ങിയ സമയം കൊണ്ട് തെലുങ്ക് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താര റാണിയാണ് സാമന്ത രൂത്ത് പ്രഭു. പഠന ശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. 2010 ലാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ എത്തുന്നത്.

## Article Content

ചുരുങ്ങിയ സമയം കൊണ്ട് തെലുങ്ക് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താര റാണിയാണ് സാമന്ത രൂത്ത് പ്രഭു. പഠന ശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. 2010 ലാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ എത്തുന്നത്.

ഗൗതം വാസുദേവ് മേനോന്റെ തെലുങ്ക് റൊമാറ്റിക് ചിത്രമായ’ഐ മായാ ചീസവേ’എന്ന സിനിമയിൽ കൂടിയാണ്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തെലുങ്ക് സിനിമയിൽ ഒരുപാട് ആരാധകരെയാണ് താരം സ്വന്തമാക്കിയത് .

ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള ആ വർഷത്തെ ഫിലിംഫയർ അവാർഡും താരത്തെ തേടി എത്തി. അതിന് ശേഷം പിന്നീട് താരത്തിന്റെ ദിവസങ്ങളായിരുന്നു. അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടുകയും താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറിമറിയുകയായിരുന്നു.

ഇന്നിപ്പോൾ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളായിൽ ഒരാളായി മാറിയിരിക്കുകയാണ് സാമന്ത. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരത്തിന്റെ വിവാഹം നടക്കുന്നത്. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗചൈതന്യയുമായിട്ടാണ് താരം വിവാഹം കഴിച്ചത്. 

വേർപിരിഞ്ഞതിന് ശേഷവും താരം അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട്. അവസാനമായി താരം അല്ലുഅർജുൻ നായകനായി എത്തിയ പുഷ്പ്പയിലെ ഒരു ഐറ്റം സോങ്ങിൽ അഭിനയിച്ചിരുന്നു.കൂടാതെ ഇനിയിപ്പോൾ ഒരുപാട് സിനിമയാണ് തരത്തിന്റേതായി പുറത്ത് വരാനുള്ളത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. പച്ച നിറത്തിൽ അതീവ ഗ്ലാമർസായിട്ടാണ് താരമെത്തിയത് ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31072/samantha-shines-in-stylish-look-images-go-viral)