---
title: "കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചിരുന്നില്ല ; രണ്ടാമത്തെ പ്രസവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി"
english_title: "The baby could not be breastfed; Actress with revelation about second childbirth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3107/the-baby-could-not-be-breastfed-actress-with-revelation-about-second-childbirth"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6112af1e25615_kareena kapoor.jpg"
keywords: []
---

# കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചിരുന്നില്ല ; രണ്ടാമത്തെ പ്രസവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി

> **Lead Summary:** തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോല ആരാധകരുള്ള താരമാണ് നടി കരീന കപൂര്‍ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം കുടുംബവിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.

## Article Content

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോല ആരാധകരുള്ള താരമാണ് നടി കരീന കപൂര്‍ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം കുടുംബവിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.

കൂടാതെ ജീവിതത്തില്‍ നേരിടേണ്ടി വനന്ന പ്രതിസന്ധികളെ കുറിച്ചും നടി തന്റെ ആരാധകരോട് പങ്കുവെയ്ക്കറുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവാറുമുണ്ട്. ഇപ്പോഴിത രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം നേരിടേണ്ട വന്ന മാനസിക പിരുമുറക്കത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് നടി.

വിഷാദത്തിന്റെ അവസ്ഥയില്‍ എത്തിയെന്നും ശരീരഭാരം വര്‍ധിച്ചതായും നടി പറ‍ഞ്ഞു. ഇന്‍സ്റ്റഗ്രാം ലൈവ് സെക്ഷനില്‍ എത്തിയപ്പോഴണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

**

നടിയുടെ വാക്കുകള്‍ ....**ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി കണ്ണാടിയില്‍ നോക്കിയപ്പോള്‍ തനിക്ക് തന്നെ ഒരു മാറ്റം തോന്നിയിരുന്നു. ഇനി ഒരിക്കലും പഴയ സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തില്ലെന്ന് എനിക്ക് തോന്നി.വീണ്ടും പഴത് പോലെ ശരീരം ഫിറ്റ് ആകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരിക്കലും അതിന് ഇന കഴിയില്ലെന്ന് അന്ന് തോന്നിയെന്നും കരീന കപൂര്‍ ലൈവില്‍ പറയുന്നു.

കൂടാതെ മകന് മുലയൂട്ടുന്നതിലും പ്രശ്നമുണ്ടായിരുന്നതായും നടി പറയുന്നത്. ആ സമയം താന്‍ അനുഭവിച്ച മാനസിക പ്രശ്നം വളരെ വലുതായിരുന്നുവെന്നും കരീന കൂട്ടിച്ചേര്‍ത്തു. താന്‍ വല്ലതെ വലിപ്പം വയ്ക്കുന്നത് പോലെ തോന്നി. കൂടാതെ കാലിനും തടിവെച്ചിരുന്നു. അന്ന് കാലിന് 100 കിലോ ഭാരമുളളത് പോലെ തോന്നി. തൈമൂറിനെ പ്രസവിച്ചപ്പോഴുണ്ടായ സ്ഥിതിയായിരുന്നില്ലെന്നും അത് വളരെ രസകരമായിരുന്നുവെന്നും കരീന ലൈവില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3107/the-baby-could-not-be-breastfed-actress-with-revelation-about-second-childbirth)