---
title: "റിമ കല്ലിങ്കല്‍ 'അമ്മ'യിലേക്ക് തിരിച്ചുവരുമോ'?; ചോദ്യത്തോട് പ്രതികരിച്ച് താരം"
english_title: "Actress Rima Kallingal welcomes the arrival of female leadership in the star organization 'Amma'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/310560/actress-rima-kallingal-welcomes-the-arrival-of-female-leadership-in-the-star-organization-amma"
published_at: "2025-08-24T10:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa99040a03c_rima.jpg"
keywords: []
---

# റിമ കല്ലിങ്കല്‍ 'അമ്മ'യിലേക്ക് തിരിച്ചുവരുമോ'?; ചോദ്യത്തോട് പ്രതികരിച്ച് താരം

> **Lead Summary:** **കൊച്ചി : [ **]താരസംഘടനയായ 'അമ്മ'യില്‍ വനിതാ നേതൃത്വം വന്നതിനെ സ്വാഗതംചെയ്യുന്നുവെന്ന് നടി റിമാ കല്ലിങ്കല്‍. സംഘടനയില്‍ ഒരുപാട് കാര്യങ്ങള്‍ ആദ്യമായി നടക്കുകയാണെന്നും അതിനെ നല്ല രീതിയിലാണ് കാണുന്നതെന്നും റിമ പറഞ്ഞു.

## Article Content

**കൊച്ചി : [ **]താരസംഘടനയായ 'അമ്മ'യില്‍ വനിതാ നേതൃത്വം വന്നതിനെ സ്വാഗതംചെയ്യുന്നുവെന്ന് നടി റിമാ കല്ലിങ്കല്‍. സംഘടനയില്‍ ഒരുപാട് കാര്യങ്ങള്‍ ആദ്യമായി നടക്കുകയാണെന്നും അതിനെ നല്ല രീതിയിലാണ് കാണുന്നതെന്നും റിമ പറഞ്ഞു.

അതേസമയം, താന്‍ ഒരു നടിയാണെന്ന കാര്യം എല്ലാവരും മറന്നുപോയെന്ന അവസ്ഥയിലാണ് തന്റെ ജീവിതമെന്ന് റിമ പറഞ്ഞു. 'അമ്മ'യിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ' ഞാന്‍ ഒരു ആര്‍ട്ടിസ്റ്റാണ് ആദ്യം, അത് എല്ലാവരും മറന്നുപോയി. ജീവിതത്തില്‍ ആ പോയിന്റിലാണ് ഞാന്‍ നില്‍ക്കുന്നത്'- എന്നായിരുന്നു റിമയുടെ വാക്കുകള്‍.

താരസംഘടന അമ്മയിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കൽ വ്യക്തമാക്ക. ആദ്യമായി നല്ല കാര്യങ്ങൾ ഒക്കെ നടക്കുന്നു. മെമ്മറി കാർഡ് വിവാദത്തിൽ കുറെ അന്വേഷണം ആയല്ലോയെന്നും റിമ കല്ലിങ്കൽ പറഞ്ഞു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെയെന്നും പ്രതികരിച്ചു. ആദ്യമായാണ് അമ്മയിൽ വനിതാ പ്രസിഡൻ്റ് ഉണ്ടാവുന്നത്. നടൻ ദേവനും ശ്വേത മേനോനും തമ്മിലായിരുന്നു മത്സരം. ഏറെ വിവാ​ദങ്ങൾക്കിടെയാണ് അമ്മ തെരഞ്ഞെടുപ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/310560/actress-rima-kallingal-welcomes-the-arrival-of-female-leadership-in-the-star-organization-amma)