---
title: "പെപ്പെയും അനീഷയും വിവാഹിതരായി;ചിത്രം വൈറല്‍ "
english_title: "Pepe and Anisha get married; picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3102/pepe-and-anisha-get-married-picture-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610e4dab9295e_.jpg"
keywords: []
---

# പെപ്പെയും അനീഷയും വിവാഹിതരായി;ചിത്രം വൈറല്‍ 

> **Lead Summary:** ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയ നടനായി മാറിയ ആന്റണി വർഗീസ് എന്ന പെപ്പെ വിവാഹിതനായി. അങ്കമാലി സ്വദേശിയായ അനീഷ പൗലോസാണ്‌ വധു. സ്കൂൾ കാലഘട്ടം മുതൽ ആന്റണിയുടെ സുഹൃത്താണ് അനീഷ.

## Article Content

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയ നടനായി മാറിയ ആന്റണി വർഗീസ് എന്ന പെപ്പെ വിവാഹിതനായി. അങ്കമാലി സ്വദേശിയായ അനീഷ പൗലോസാണ്‌ വധു. സ്കൂൾ കാലഘട്ടം മുതൽ ആന്റണിയുടെ സുഹൃത്താണ് അനീഷ.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായാണ് ചടങ്ങു നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

കഴിഞ്ഞ ദിവസം വിവാഹ നിശ്ചയ ചിത്രങ്ങളും ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവച്ച് വിവാഹിതനാകുന്ന വിവരം ആന്റണി ആരാധകരെ അറിയിച്ചിരുന്നു.പെപ്പെയുടെ സഹോദരി അഞ്ജലിയുടെ വിവാഹവും അടുത്തിടെ നടന്നിരുന്നു. എളവൂര്‍ സ്വദേശി ജിപ്‌സണ്‍ ആണ് അഞ്ജലിയുടെ വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ആന്റണിയുടെ പുതിയ ചിത്രം ‘അജഗജാന്തരം’ റിലീസിന് ഒരുങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3102/pepe-and-anisha-get-married-picture-goes-viral)