തനിക്ക് ഇറുകിയ വസ്ത്രമാണ് തന്നത്; ഷാരുഖ് ഖാന്‍

തനിക്ക് ഇറുകിയ വസ്ത്രമാണ് തന്നത്;  ഷാരുഖ് ഖാന്‍
2022-03-11T08:15:00 | By Susmitha Surendran

തൊണ്ണൂറുകളിൽ ഷാരുഖ് ഖാനെ നായകനാക്കി കരൺ ജോഹർ സംവിധാനം ചെയ്ത സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. 1998 ൽ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്ത ഹേ എന്ന ചിത്രത്തിന്റെ വിജയത്തെ കുറിച്ച് ഇന്നും ആരാധകർ സംസാരിക്കാറുണ്ട്.

ഷാരുഖ് ഒരു റൊമാന്റിക് ഹീറോയായി മാറിയത് ഈ സിനിമകളിലൂടെയായിരുന്നു. എന്നാൽ ഈ ചിത്രത്തിലെ നായകന്റെ വസ്ത്രങ്ങൾ ഷാരുഖിന് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. 



എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമയിൽ ഒരു ചെറുപ്പക്കാരന്റെ റോളിൽ അഭിനയിക്കുമ്പോൾ ലജ്ജ തോന്നിയത് ഇറുകിയ വസ്ത്രങ്ങൾ ധരിച്ചപ്പോഴാണ്. എന്റെ ജീൻസും ഷർട്ടുമൊക്കെ വളരെ ഇറുകിയത് ആയിരുന്നു. എനിക്ക് ചെയ്യാൻ ഇഷ്ടമില്ലാത്തതും നാണക്കേട് തോന്നിയ വേഷങ്ങളെ കുറിച്ചും ഞാൻ സംസാരിച്ചിരുന്നു. എന്നാൽ കരൺ ജോഹറിന്റെ രാഹുൽ എന്ന കഥാപാത്രത്തിന് ലേശം നട്ടെല്ല് കുറവാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 

വർഷങ്ങൾക്കിപ്പുറം കരൺ ജോഹർ സിനിമയിലെ ഷാരുഖിനെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. ' ആ കഥാപാത്രം ചെയ്യുമ്പോൾ അദ്ദേഹം വളരെ കൺഫ്യൂഷനിലായിരുന്നു.

എന്താണ് ശരിക്കും വേണ്ടതെന്ന് അറിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന് കാര്യമായി അതിലൊന്നും ചെയ്യാനില്ലായിരുന്നു. സിനിമയിൽ രാഹുലിന് സ്വന്തമായ ഒരു നിലപാടും ഇല്ലായിരുന്നു. മരിച്ച് പോയ ഭാര്യയുടെ ആത്മാവും എട്ട് വയസുള്ള മകളും അഞ്ജലിയും എന്നിങ്ങനെ കഥാപാത്രങ്ങളെല്ലാവരും കൂടി അദ്ദേഹത്തിന്റെ കഥാപാത്രത്തെ മുന്നോട്ട് കൊണ്ട് പോവുകയാണ്. 



ബോളിവുഡിൽ നിന്നും പറഞ്ഞ ത്രികോണ പ്രണയകഥയാണ് കുച്ച് കുച്ച് ഹോത്ത ഹേ. അഞ്ജലി, രാഹുൽ, ടീന എന്നിങ്ങനെ മൂന്ന് സുഹൃത്തുക്കളും അവർക്കിടയിലുണ്ടാവുന്ന പ്രണയവുമായിരുന്നു സിനിമയുടെ ഇതിവൃത്തം. ടീനയുമായി വിവാഹം കഴിച്ച് അതിലൊരു മകളുണ്ടാവുകയാണ് രാഹുലിന്. ശേഷം ടീന മരിച്ച് പോയെങ്കിലും അമ്മയുടെ ഡയറി വായിക്കുന്നതിലൂടെ അച്ഛനെയും പഴയ കോളേജിലെ സുഹൃത്തിനെയും ഒരുമിപ്പിക്കാൻ ശ്രമിക്കും. 

2018 ൽ സിനിമ റിലീസിനെത്തിയിട്ട് ഇരുപത് വർഷം പൂർത്തിയായിരുന്നു. അന്ന് ഈ കഥാപാത്രം ലഭിച്ചപ്പോൾ തനിക്ക് ആദ്യം തോന്നിയ കാര്യത്തെ പറ്റി ഷാരുഖ് തുറന്ന് സംസാരിച്ചിരുന്നു. ' കരൺ വന്ന് എന്നോട് തീർത്തും അസംബന്ധമായ ഒരു കഥ പറഞ്ഞു.

എന്നാൽ പിന്നീട് നിങ്ങൾ സിനിമയിൽ കണ്ടത് എന്നോട് പറഞ്ഞ കഥ ആയിരുന്നില്ല. തന്റെ കഥകൾ വിത്രമായ രീതിയിൽ പറഞ്ഞ് എന്നെ ആകർഷിക്കാൻ കരൺ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ സിനിമയ്ക്ക് വേണ്ടി ഒപ്പിട്ടപ്പോൾ എനിക്ക് കഥ പൂർണമായും മനസിലായിരുന്നില്ലെന്നും ഷാരുഖ് പറഞ്ഞിരുന്നു.

Content Highlight: He was given tight clothes; Shah Rukh Khan

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup