---
title: "മോഹൻലാലിനും മീനക്കും വിരുന്നൊരുക്കി മോഹൻ ബാബുവും കുടുംബവും"
english_title: "Mohan Babu and family host a party for Mohanlal and Meena"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3100/mohan-babu-and-family-host-a-party-for-mohanlal-and-meena"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610e3bf196917_m .jpg"
keywords: []
---

# മോഹൻലാലിനും മീനക്കും വിരുന്നൊരുക്കി മോഹൻ ബാബുവും കുടുംബവും

> **Lead Summary:** സൂപ്പർ താരങ്ങളുടെ സൗഹൃദങ്ങൾ അറിയാൻ ആരാധകർക്ക് വളരെ പ്രിയമാണ്. ഇപ്പോഴിതാ അത്തരമൊരു സൗഹൃദത്തിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. തെലുങ്ക് സൂപ്പർ താരം മോഹൻ ബാബുവിന്റെ വീട്ടിൽ മോഹൻലാലും മീനയും അതിഥികളായി എത്തിയതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

## Article Content

സൂപ്പർ താരങ്ങളുടെ സൗഹൃദങ്ങൾ അറിയാൻ ആരാധകർക്ക് വളരെ പ്രിയമാണ്. ഇപ്പോഴിതാ അത്തരമൊരു സൗഹൃദത്തിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. തെലുങ്ക് സൂപ്പർ താരം മോഹൻ ബാബുവിന്റെ വീട്ടിൽ മോഹൻലാലും മീനയും അതിഥികളായി എത്തിയതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

കഴിഞ്ഞ ദിവസമാണ് മോഹൻലാലിനും മീനക്കും മോഹൻബാബുവും കുടുംബവും വിരുന്നൊരുക്കിയത്. ഹൈദരാബാദിലെ ‘ബ്രോ ഡാഡി’ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് മോഹൻലാലും മീനയും എത്തിയത്. മീനയും മോഹൻബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ചുവും മകൻ വിഷ്ണു മഞ്ചുവും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ദി എം ഫാമിലി’ എന്ന അടികുറിപ്പോടെയാണ് മീന ചിത്രങ്ങൾ പങ്കുവച്ചത്.

മോഹന്‍ ബാബുവിന്റെ ഭാര്യ നിര്‍മ്മല മകൾ ലക്ഷ്‍മി മഞ്ചു മകൻ വിഷ്‍ണു മഞ്ചു വിഷ്‍ണുവിന്‍റെ ഭാര്യ വിരാനിക്ക എന്നിവരെയും മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയെയും ചിത്രങ്ങളിൽ കാണാം.

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3100/mohan-babu-and-family-host-a-party-for-mohanlal-and-meena)