---
title: "മമ്മൂട്ടിയുടെ എഫ്ബിയിൽ 'സല്യൂട്ട്' വീഡിയോ"
english_title: "'Salute' video on Mammootty's FB"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30999/salute-video-on-mammoottys-fb"
published_at: "2022-03-11T08:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ab5b1b1bd2_mammoty.jpg"
keywords: []
---

# മമ്മൂട്ടിയുടെ എഫ്ബിയിൽ 'സല്യൂട്ട്' വീഡിയോ

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ദുല്‍ഖറിന്റെ സിനിമകളുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യുന്നത് വളരെ കുറവാണ്.

## Article Content

മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ദുല്‍ഖറിന്റെ സിനിമകളുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യുന്നത് വളരെ കുറവാണ്.

അതിനാല്‍ത്തന്നെ ദുല്‍ഖറിന്‍റെ കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെ മെറ്റീരിയലുകൾ ഷെയർ ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സല്യൂട്ടിന്റെ(Salute ) പുതിയൊരു വീഡിയോയും അതിന് താഴെ വന്ന കമന്റുകളുമാണ് വൈറലാകുന്നത്.

സല്യൂട്ടിന്റെ വീഡിയോ മമ്മൂട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്തതോടെ ദുല്‍ഖര്‍ വീണ്ടും ഫോണ്‍ അടിച്ചുമാറ്റിയോ എന്നാണ് കമന്റുകള്‍.

'ഫോണ്‍ വീണ്ടും അടിച്ചു മാറ്റിയല്ലേ, ഫോണ്‍ ഇനി വല്ല അരിചാക്കിലോ തലയിണയുടെ അടിയിലോ വെക്കണം ഇക്കാ, ഇക്ക എത്രയും പെട്ടന്ന് ഫോണിന്റെ പാസ്‌വേഡ് മാറ്റിക്കോ', എന്നിങ്ങനെയാണ് കമന്റുകൾ

### Related Links & Sources
- [Original Story Source](https://moviemax.in/news/30999/salute-video-on-mammoottys-fb)