---
title: "വീട്ടുകാര്‍ പോക്‌സോ കേസില്‍ പെടുത്താന്‍ നോക്കി; സന്തോഷ് വര്‍ക്കി പറയുന്നു"
english_title: "Homeowners looking to catch up on pox case;  Santosh Varkey"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30982/homeowners-looking-to-catch-up-on-pox-case-santosh-varkey"
published_at: "2022-03-11T07:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622aaa528926b_nithya.jpg"
keywords: []
---

# വീട്ടുകാര്‍ പോക്‌സോ കേസില്‍ പെടുത്താന്‍ നോക്കി; സന്തോഷ് വര്‍ക്കി പറയുന്നു

> **Lead Summary:** മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നെന്നും വൈറലായ മോഹന്‍ലാല്‍ ആരാധകന്‍ സന്തോഷ് വര്‍ക്കി, നിത്യയുടെ കുടുംബം തന്നെ പോക്‌സോ കേസില്‍ പെടുത്താന്‍ നോക്കിയെന്ന ആരോപണവും ഉന്നയിച്ചു.

## Article Content

മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നെന്നും വൈറലായ മോഹന്‍ലാല്‍ ആരാധകന്‍ സന്തോഷ് വര്‍ക്കി, നിത്യയുടെ കുടുംബം തന്നെ പോക്‌സോ കേസില്‍ പെടുത്താന്‍ നോക്കിയെന്ന ആരോപണവും ഉന്നയിച്ചു.

ഇപ്പോഴിതാ, നിത്യാ മേനോനെ കാണാന്‍ ബംഗളൂരുവിലെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സന്തോഷ്. നിത്യാ മേനോനെ കാണാന്‍ ഒരുപാട് ശ്രമിച്ചുവെന്നും ഒരിക്കല്‍ ബംഗളൂരുവിലെ വീട്ടിലേക്ക് നേരിട്ട് ചെന്നെന്നും സന്തോഷ് പറയുന്നു.

എന്നാല്‍, നിത്യയുടെ വീട്ടുകാര്‍ തന്നെ പോക്‌സോ കേസില്‍ പെടുത്താന്‍ ശ്രമിച്ചെന്നും തനിക്കെതിരെ പോക്‌സോ ഫയല്‍ ചെയ്യാന്‍ ശ്രമിച്ചെന്നും ഇയാള്‍ പറയുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന്, ബംഗളൂരുവിലെ പോലീസ് കമ്മീഷണര്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥലം വിടാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും സന്തോഷ് പറയുന്നു.

‘ഞാന്‍ നിത്യാ മേനോനെ കാമമില്ലാതെ സ്‌നേഹിച്ചു. ഞാന്‍ അവളെ കാണാന്‍ ഒരുപാട് ശ്രമിച്ചു. എന്റേത് ആത്മാര്‍ത്ഥമായ സ്‌നേഹം ആയിരുന്നു. എന്നെ ഒരു സുഹൃത്തോ സഹോദരനോ ആയി കണക്കാക്കാനോ ഫോണ്‍ നമ്പര്‍ തരാനോ അവര്‍ തയ്യാറായില്ല.

കോളാമ്പി ഫിലിം ലൊക്കേഷനില്‍ വെച്ച് ഞാന്‍ നിത്യയെ പ്രണയാഭ്യര്‍ത്ഥന നടത്തി. അവരത് നിഷേധിച്ചു. അത് ഏറെ വേദനാജനകവും ഹൃദയഭേദകവുമായിരുന്നു. നിത്യ ബുദ്ധിമതിയും സര്‍ഗ്ഗാത്മകതയുള്ളവളും സ്ത്രീത്വമുള്ളവളും വ്യക്തിത്വമുള്ളവളുമാണ്.

നല്ല ശബ്ദത്തിന് ഉടമയാണ് അവര്‍. നല്ല മനസ്സുള്ള ഒരു സ്ത്രീയാണ് അവര്‍’, സന്തോഷ് വര്‍ക്കി പല തവണയായി തന്റെ ഫേസ്ബുക്കില്‍ എഴുതി. നിത്യാ മേനോനെ തനിക്ക് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് അവരെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചത് എന്നും സന്തോഷ് വര്‍ക്കി അഭിപ്രായപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/30982/homeowners-looking-to-catch-up-on-pox-case-santosh-varkey)