ബിഗ് അനൗൺസ്മെന്റ്: ‘ഭീഷ്മർ’ ഷൂട്ടിംഗ് സ്റ്റാർട്ട്; ടൈറ്റില്‍ ലുക്ക് പോസ്റ്റർ റിലീസായി

ബിഗ് അനൗൺസ്മെന്റ്: ‘ഭീഷ്മർ’ ഷൂട്ടിംഗ് സ്റ്റാർട്ട്; ടൈറ്റില്‍ ലുക്ക് പോസ്റ്റർ റിലീസായി
Aug 20, 2025 02:09 PM | By Anjali M T

(moviemax.in) പ്രേക്ഷകപ്രീതി നേടിയ 'കള്ളനും ഭഗവതിയും', 'ചിത്തിനി' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഭീഷ്‍മർന്റെ ചിത്രീകരണത്തിന് തുടക്കമായി. ഇന്ന് രാവിലെ പാലക്കാട് മണപുള്ളിക്കാവ് ദേവി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ചടങ്ങിൽ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിന് ശേഷം ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി.

യുവജനങ്ങൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്‌നറായാണ് 'ഭീഷ്മർ' ഒരുങ്ങുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ നൽകുന്ന സൂചനയും ഇതുതന്നെയാണ്. ധ്യാൻ ശ്രീനിവാസനും വിഷ്‍ണു ഉണ്ണികൃഷ്‍ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'കള്ളനും ഭഗവതിക്കും' ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ളയോടൊപ്പം രണ്ട് പുതുമുഖങ്ങളും നായികമാരായി എത്തുന്നു. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ ,വിഷ്‍ണു ഗ്രൂവർ, ശ്രീരാജ്, ഷൈനി വിജയൻ എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തിലുണ്ട്.

അൻസാജ് ഗോപിയുടേതാണ് ഭീഷ്മറിന്റെ കഥ. രതീഷ് റാം ക്യാമറ ചലിപ്പിക്കുമ്പോൾ, ജോൺകുട്ടിയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിൽ നാല് ഗാനങ്ങളാണുള്ളത്. രഞ്ജിൻ രാജ്, കെ.എ. ലത്തീഫ് എന്നിവരുടെ സംഗീതത്തിന് ഹരിനാരായണൻ ബി.കെ, സന്തോഷ്‌ വർമ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിരാണ് ഗാനരചന നിർവഹിക്കുന്നത്.

ഭീഷ്‍മർ ചിത്രത്തിന്റെ കലാസംവിധാനം ബോബനും വസ്ത്രാലങ്കാരം മഞ്ജുഷയും മേക്കപ്പ് സലാം അരൂക്കുറ്റിയും നിർവഹിക്കുന്നു. ഫിനിക്സ് പ്രഭുവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അയ്യപ്പദാസ്, വിഷ്ണു ഗ്രൂവർ എന്നിവരാണ് നൃത്തസംവിധാനം നിർവഹിക്കുന്നത്. സച്ചിൻ സുധാകരൻ (സൗണ്ട് ഡിസൈൻ), നിതിൻ നെടുവത്തൂർ (VFX), ലിജു പ്രഭാകർ (കളറിസ്റ്റ്), സുഭാഷ് ഇളമ്പൽ (ചീഫ് അസോസിയേറ്റ് ഡയറക്ടർ) , അനൂപ്‌ ശിവസേവനൻ, സജു പൊറ്റയിൽ (അസോസിയേറ്റ് ഡയറക്ടർമാർ), കെ.പി. മുരളീധരൻ (ടൈറ്റിൽ കാലിഗ്രഫി), മാമി ജോ (ഡിസൈനർ ), അജി മസ്കറ്റ് (നിശ്ചല ഛായാഗ്രഹണം), എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. സജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് 'ഭീഷ്‍മർ'. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ. ചിത്രത്തിന്റെ പിആർഒ പ്രതീഷ് ശേഖറാണ്.



Content Highlight: Filming of 'Bheeshmar' directed by East Coast Vijayan begins

Next TV

Related Stories
'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ്

Jun 29, 2026 05:42 PM

'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ്

വ്യവസായി ബോബി ചെമ്മണ്ണൂർ, നടി ഹണി റോസ്, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ,...

Read More >>
മമിതയ്ക്ക് ആ ഒരൊറ്റ ആറ്റിറ്റ്യൂഡ് ഇല്ല, അതാണ് എനിക്ക് ഭയങ്കര ഇഷ്ടം; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

Jun 29, 2026 02:50 PM

മമിതയ്ക്ക് ആ ഒരൊറ്റ ആറ്റിറ്റ്യൂഡ് ഇല്ല, അതാണ് എനിക്ക് ഭയങ്കര ഇഷ്ടം; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി, മമിത ബൈജു, സൂര്യ, വിശ്വനാഥ് ആൻഡ് സൺസ്, മമിതയ്ക്ക് പ്രശംസയുമായി ഐശ്വര്യ...

Read More >>
'അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല'; കസിന്റെ യൂട്യൂബ് വ്ലോഗിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഹാന

Jun 29, 2026 01:03 PM

'അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല'; കസിന്റെ യൂട്യൂബ് വ്ലോഗിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഹാന

അഹാന കൃഷ്ണ, തൻവി, സിന്ധു കൃഷ്ണ വിവാദം, അഹാന കൃഷ്ണ യൂട്യൂബ് വീഡിയോ, കൃഷ്ണ സിസ്റ്റേഴ്സ് കുടുംബ...

Read More >>
ഹണി റോസിനെതിരായ പരാമർശം; പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

Jun 29, 2026 12:44 PM

ഹണി റോസിനെതിരായ പരാമർശം; പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

ഹണി റോസ് , ബോബി ചെമ്മണൂർ, പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന്...

Read More >>
Top Stories










News Roundup






GCC News