മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും സാമന്ത അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി നടിമാർക്ക് പോലും കിട്ടാത്ത സ്വീകാര്യത ആണ് താരത്തിന് ലഭിച്ചു വരുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് സാമന്ത. ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്നാമത്തെ കാരണം താരം വിവാഹമോചനം നേടി എന്നതാണ്. തെലുങ്കു താരം നാഗചൈതന്യ ആയിരുന്നു നടിയുടെ ഭർത്താവ്. കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ചത്.

10 വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹം ചെയ്തത്. നാലാം വിവാഹവാർഷികം ആഘോഷിക്കുവാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ആയിരുന്നു താരം വിവാഹമോചനം പ്രഖ്യാപിച്ചത്. എന്ത് കാരണം കൊണ്ടാണ് ഇരുവരും വിവാഹമോചനം നേടിയത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള കഥകളാണ് ആരാധകർ പറഞ്ഞുകൊണ്ടിരിക്കുന്നത്.
രണ്ടാമത്തെ കാരണം സാമന്ത കരിയറിലാദ്യമായി ഒരു ഐറ്റം ഡാൻസ് ചെയ്തു എന്നതാണ്. സുകുമാർ സംവിധാനം ചെയ്ത പുഷ്പ എന്ന സിനിമയിലായിരുന്നു സാമന്ത ഐറ്റം ഡാൻസ് ചെയ്തു കൊണ്ട് എത്തിയത്. ഇതിന് താരം വാങ്ങിയ പ്രതിഫലം എത്രയായിരുന്നു എന്ന് അറിയുമോ? ഒന്നര കോടി രൂപയാണ് താരം ഇതിന് വാങ്ങിയ പ്രതിഫലം എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇപ്പോൾ താരം ഒരു ബിസിനസ് കൂടി ആരംഭിച്ചിരിക്കുകയാണ്. സസ്റ്റൈൻകാർട് എന്നാണ് സ്ഥാപനത്തിന് നൽകിയിരിക്കുന്ന പേര്. ഓർഗാനിക് പ്രോഡക്ടുകൾ വിൽക്കുന്ന ബിസിനസ് ആയിരിക്കും ഇത്. ക്ലീനിങ് മെറ്റീരിയൽ, ഡെക്കറേഷൻ ഐറ്റംസ്, ബ്യൂട്ടി പ്രൊഡക്ട്സ്, ന്യൂട്രിഷൻ ഫുഡ് എന്നിവയൊക്കെ ആയിരിക്കും ഇതിൽ വിൽക്കുന്നത്.
“ആളുകൾ പതിയെ ഓർഗാനിക്കും നാച്ചുറൽ ആയിട്ടുള്ള പ്രോഡക്റ്റ്കളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അവർക്ക് വേണ്ടിയാണ് ഈ സ്ഥാപനം” – ഇതായിരുന്നു പുതിയ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ച് താരം നടത്തിയ പ്രസ്താവന.
Content Highlight: Samantha started a new business


































