---
title: "നീയെന്തിനാണ് എന്നെയിങ്ങനെ കരയിപ്പിക്കുന്നത്?; പ്രാർത്ഥനയോട് പൂർണിമ"
english_title: "Why are you making me cry like this ?; Purnima with prayer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3095/why-are-you-making-me-cry-like-this-purnima-with-prayer"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610d17ff53b04_Untitled-6.jpg"
keywords: []
---

# നീയെന്തിനാണ് എന്നെയിങ്ങനെ കരയിപ്പിക്കുന്നത്?; പ്രാർത്ഥനയോട് പൂർണിമ

> **Lead Summary:** അച്ഛനും അമ്മയും അഭിനയത്തിൽ തിളങ്ങുമ്പോൾ പാട്ടിന്റെ വഴിയാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

## Article Content

അച്ഛനും അമ്മയും അഭിനയത്തിൽ തിളങ്ങുമ്പോൾ പാട്ടിന്റെ വഴിയാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ, മാലിക്കിലെ ‘തീരമേ’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് പ്രാർത്ഥന. മകളുടെ പാട്ടിന് പൂർണിമ നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്.

നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്? എന്നാണ് പൂർണിമയുടെ കമന്റ്.

അടുത്തിടെ തന്റെ പുതിയ ആൽബവുമായും പ്രാർത്ഥന എത്തിയിരുന്നു.പാട്ടും ഗിത്താർ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന.

പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.

### Related Links & Sources
- [Original Story Source](https://moviemax.in/news/3095/why-are-you-making-me-cry-like-this-purnima-with-prayer)