---
title: "ലവ് മ്യാരേജ് ആയത് കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്; പേഴ്‌സണല്‍ സ്‌പേസ് കിട്ടാറുണ്ടെന്ന് സ്വാതി നിത്യാനന്ദ്"
english_title: "We are good friends because of love marriage; Swathi Nithyanand says she gets personal space"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3093/we-are-good-friends-because-of-love-marriage-swathi-nithyanand-says-she-gets-personal-space"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610d10017d530_Untitled-6.jpg"
keywords: []
---

# ലവ് മ്യാരേജ് ആയത് കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്; പേഴ്‌സണല്‍ സ്‌പേസ് കിട്ടാറുണ്ടെന്ന് സ്വാതി നിത്യാനന്ദ്

> **Lead Summary:** കഴിഞ്ഞ വര്‍ഷമാണ് സീരിയല്‍ നടി സ്വാതി നിത്യാനന്ദും സീരിയല്‍ ക്യാമറമാന്‍ പ്രതീഷ് നെന്മാറയും തമ്മിലുള്ള വിവാഹം നടക്കുന്നത്. സ്വാതിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായത് കൊണ്ട് രഹസ്യമായിട്ടാണ് വിവാഹം നടത്തിയത്.

## Article Content

കഴിഞ്ഞ വര്‍ഷമാണ് സീരിയല്‍ നടി സ്വാതി നിത്യാനന്ദും സീരിയല്‍ ക്യാമറമാന്‍ പ്രതീഷ് നെന്മാറയും തമ്മിലുള്ള വിവാഹം നടക്കുന്നത്. സ്വാതിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായത് കൊണ്ട് രഹസ്യമായിട്ടാണ് വിവാഹം നടത്തിയത്.

ശേഷം വീട്ടുകാരുമായി രമ്യതയിലെത്തിയെന്ന് നടി വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു.

വിവാഹശേഷമുള്ള രണ്ടാമത്തെ ഓണത്തിനൊരുങ്ങുകയാണ് സ്വാതി. ഇത്തവണ രണ്ടാളും വര്‍ക്കിന്റെ തിരക്കിലായത് കൊണ്ട് ഓണത്തിന് ഉണ്ടാവുമോ എന്ന കാര്യം സംശയമാണെന്നാണ് നടി പറയുന്നത്.

ഒപ്പം വിവാഹശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചും ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ചുമൊക്കെ മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു. 

കല്യാണം കഴിഞ്ഞിട്ടുള്ള രണ്ടാമത്തെ ഓണമാണ്. ആദ്യത്തെ ഓണം പ്രത്യേകിച്ച് വലിയ ബഹളമൊന്നും ഉണ്ടായിരുന്നില്ല. സെക്കന്‍ഡ് ഓണത്തിന് ഇതുവരെ ഒരു പ്ലാനും ഇല്ല.

കാരണം രണ്ട് പേരും വര്‍ക്ക് ചെയ്ത് കൊണ്ടിരിക്കുന്നത് കൊണ്ട് എവിടെയാണെന്നോ എങ്ങനെ ആയിരിക്കുമെന്നോ അറിയില്ല. ഫ്രീ ആണെങ്കില്‍ രണ്ട് പേരും തിരുവനന്തപുരത്തെ വീട്ടില്‍ തന്നെയായിരിക്കും.

ഞങ്ങള്‍ ഒന്നിച്ചുണ്ടാവുമോ എന്ന കാര്യം ഒട്ടും കണ്‍ഫോംഡ് അല്ല. ഒന്നും പറയാന്‍ പറ്റില്ല നമ്മുടെ ഫീല്‍ഡ് അങ്ങനെയല്ലേ. അറ്റ്‌ലീസ്റ്റ് രണ്ട് ദിവസമെങ്കിലും ഒരുമിച്ച് ഉണ്ടാവാന്‍ വേണ്ടി ഞങ്ങള്‍ ട്രൈ ചെയ്യും.

ലവ് മ്യാരേജ് ആയത് കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളെ പോലെയാണ്; എന്റേതായ പേഴ്‌സണല്‍ സ്‌പേസ് കിട്ടുന്നുണ്ട്. ഞങ്ങളുടെ റിലേഷന്‍ഷിപ്പിലെ ഏറ്റവും വലിയ പോസിറ്റീവും അതാണ്.

ഇപ്പോഴും രണ്ട് പേരും ഇന്‍ജിവ്യൂഡിലായി തന്നെയാണ് നില്‍ക്കുന്നത്. അതിലൊന്നും നിയന്ത്രണങ്ങള്‍ വെക്കാറില്ല. ആ ഡ്രസ് ഇടരുത്, അവിടെ പോകരുത്, അങ്ങനെ അഭിനയിക്കരുത്, ഇങ്ങനെ അഭിനയിക്കരുത്. എന്നിങ്ങനെയുള്ള ഒരു നിയന്ത്രണവും തരുന്ന ഒരാളല്ല.

എനിക്ക് എന്റേതായ കംപ്ലീറ്റ് ഫ്രീഡമുണ്ട്. എനിക്ക് ഡിസിഷന്‍ മേക്കിംഗിനുള്ള ഫ്രീഡമൊക്കെ തന്നിട്ടുമുണ്ട്. എന്റെ ഭര്‍ത്താവ് ആയത് കൊണ്ട് എനിക്കെന്ത് കാര്യം വന്നാലും അഭിപ്രായം ചോദിക്കാറുണ്ട്.

അതെനിക്ക് സ്വീകരിക്കാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ സ്വീകരിക്കും. അല്ലെങ്കില്‍ ഞാന്‍ എന്റെ വ്യൂ പറയാറുണ്ട്. അതങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്യാറുണ്ട്.

ക്യാമറമാന്‍ ആയ ഭര്‍ത്താവിനൊപ്പം നായികയായ ഭാര്യയും ഒരുമിച്ച് വര്‍ക്ക് ചെയ്യുമോ എന്ന ചോദ്യത്തിന് അതിന് ചാന്‍സ് കുറവാണെന്നാണ് സ്വാതി പറയുന്നത്.

ഞങ്ങള്‍ കൂടുതലും ഒരുമിച്ച് വര്‍ക്ക് ചെയ്യാനുള്ള സിറ്റുവേഷന്‍ ഉണ്ടാകാന്‍ ചാന്‍സേയില്ല. എനിക്ക് അങ്ങനെ ചെയ്യണമെന്നില്ല. ഒന്നോ രണ്ടോ ദിവസമൊക്കെ വര്‍ക്ക് ചെയ്യണമെന്നുണ്ട്.

നമുക്ക് കുറച്ച് ഫ്രീ ആയിട്ട് നില്‍ക്കണമെങ്കില്‍ രണ്ട് പേരും വര്‍ക്ക് ചെയ്യുന്നതായിരിക്കും നല്ലത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/3093/we-are-good-friends-because-of-love-marriage-swathi-nithyanand-says-she-gets-personal-space)