---
title: "ലൂസിഫര്‍ സീരീസായി ഹിന്ദിയിലേക്ക്, വെളിപ്പെടുത്തി പൃഥ്വിരാജ്"
english_title: "Prithviraj reveals Lucifer series in Hindi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3091/prithviraj-reveals-lucifer-series-in-hindi"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610d094f2fc4a_Untitled-6.jpg"
keywords: []
---

# ലൂസിഫര്‍ സീരീസായി ഹിന്ദിയിലേക്ക്, വെളിപ്പെടുത്തി പൃഥ്വിരാജ്

> **Lead Summary:** ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമ സംവിധാനം ചെയ്യുകയാണ് പൃഥ്വിരാജ്.

## Article Content

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമ സംവിധാനം ചെയ്യുകയാണ് പൃഥ്വിരാജ്.

പൃഥ്വിരാജും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോയിതാ   തന്റെ ആദ്യ സിനിമയായ ലൂസിഫര്‍ ഹിന്ദിയിലേക്ക് എത്തിക്കാൻ ആലോചന നടക്കുന്നുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുന്നു.

ഹിന്ദിയില്‍ ലൂസിഫറിനെ എട്ട് എപ്പിസോഡ് ഉളള മിനിസിരീസ് ആക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. എനിക്ക് സമയം കണ്ടെത്തുക എന്നതാണ് വെല്ലുവിളി.

മറ്റൊരാള്‍ സിനിമ ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്‍ടനാണ്. നമുക്ക് നോക്കാമെന്നുമാണ് പൃഥ്വിരാജ് ഫിലിം കാമ്പയിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തുടക്കത്തില്‍, ഞങ്ങള്‍ (മുരളി ഗോപിക്കൊപ്പം) ഇത് മൂന്ന് ഭാഗങ്ങളുള്ള സീരിസ് ആയിട്ടു തന്നെയാണ് ആലോചിച്ചത് എന്നും പൃഥ്വിരാജ് പറഞ്ഞു. ആദ്യ സീസണില്‍ നിന്ന് ഞങ്ങള്‍ ലൂസിഫര്‍ എന്ന ഫീച്ചര്‍ ഫിലിം നിര്‍മ്മിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു.

എംപുരാൻ എന്ന സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് പ്രഖ്യാപിച്ചത്. കൊവിഡ് കാരണമായിരുന്നു എംപുരാനെ തല്‍ക്കാലം മാറ്റിവെച്ച് മോഹൻലാലിന്റെ തന്നെ ബ്രോ ഡാഡിയിലേക്ക് പൃഥ്വിരാജ് എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3091/prithviraj-reveals-lucifer-series-in-hindi)