---
title: "അനിഘയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ കവരുന്നു "
english_title: "Anigha's new photoshoot is eye-catching"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3090/anighas-new-photoshoot-is-eye-catching"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610cf7935cf02_anikha.jpg"
keywords: []
---

# അനിഘയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ കവരുന്നു 

> **Lead Summary:** ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് അനിഘ സുരേന്ദ്രൻ. മലയാളികളുടെ കൺമുന്നിൽ വളർന്ന പെൺകുട്ടിയെന്ന് അനിഘയെ വിശേഷിപ്പിക്കാം.​ അനിഘയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

## Article Content

ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് അനിഘ സുരേന്ദ്രൻ. മലയാളികളുടെ കൺമുന്നിൽ വളർന്ന പെൺകുട്ടിയെന്ന് അനിഘയെ വിശേഷിപ്പിക്കാം.​ അനിഘയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. 2013 ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്. ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നേടി. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു.

അജിത് നായകനായ ‘എന്നെ അറിന്താൽ’ സിനിമയിലൂടെയാണ് തമിഴിൽ എത്തിയത്. ഈ സിനിമയിലെ അഭിനയം അനിഘയെ തമിഴ് മക്കളുടെ പ്രിയങ്കരിയാക്കി. 2019 ൽ പുറത്തിറങ്ങിയ ‘വിശ്വാസം’ സിനിമയിലും അജിത്തിന്റെ മകളുടെ വേഷം ചെയ്‌തത് അനിഘയാണ്.

ഭാവിയിലും സിനിമയും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനമെന്നും പഠിച്ച് ഒരു ജോലി നേടണമെന്ന ആഗ്രഹവും തന്റെ ഉളളിലുണ്ടെന്നും മുൻപ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ അനിഘ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3090/anighas-new-photoshoot-is-eye-catching)