---
title: "സാരിയിൽ തിളങ്ങി  മീനാക്ഷി ദിലീപ് ; വൈറലായി ചിത്രങ്ങള്‍ "
english_title: "Meenakshi Dileep shines in sari; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3089/meenakshi-dileep-shines-in-sari-images-go-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610cf1021a754_meenakshi.jpg"
keywords: []
---

# സാരിയിൽ തിളങ്ങി  മീനാക്ഷി ദിലീപ് ; വൈറലായി ചിത്രങ്ങള്‍ 

> **Lead Summary:** സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി. വളരെ വിരളമായിട്ടേ മീനാക്ഷി ഫൊട്ടോകൾ പങ്കുവയ്ക്കാറുളളൂ.

## Article Content

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി. വളരെ വിരളമായിട്ടേ മീനാക്ഷി ഫൊട്ടോകൾ പങ്കുവയ്ക്കാറുളളൂ.

അതിനാൽ തന്നെ മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.

മെറൂൺ സാരിയിലുള്ള ചിത്രങ്ങളിൽ അതീവസുന്ദരിയായ മീനാക്ഷിയെ ആണ് കാണാൻ കഴിയുക. മീനാക്ഷിയുടെ സുഹൃത്തും നടിയുമായ നമിത പ്രൊമോദും ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിട്ടുണ്ട്.

അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്.

ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3089/meenakshi-dileep-shines-in-sari-images-go-viral)