---
title: " ‘ജിന്ന്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്"
english_title: "The teaser of the movie 'Jinn' directed by Siddharth Bharathan and starring Saubin Shahir is out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/30866/the-teaser-of-the-movie-jinn-directed-by-siddharth-bharathan-and-starring-saubin-shahir-is-out"
published_at: "2022-03-10T13:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229ab1c1fef7_jinn.jpg"
keywords: []
---

#  ‘ജിന്ന്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

> **Lead Summary:** സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്ന്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ദുരൂഹതയുണര്‍ത്തുന്ന രംഗങ്ങളാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.

## Article Content

സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്ന്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ദുരൂഹതയുണര്‍ത്തുന്ന രംഗങ്ങളാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.

‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ജിലു ജോസഫ്, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

കലി സിനിമയുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു വലിയവീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. സംഗീതം പ്രശാന്ത് പിള്ള.

സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി എന്നിവരാണ് ഗാനരചന. എഡിറ്റിംഗ് ദീപു ജോസഫ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജംനീഷ് തയ്യില്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന്‍. ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ് ചിറയില്‍.

കോസ്റ്റ്യൂം മഷര്‍ ഹംസ, സ്റ്റണ്ട് മാഫിയ ശശി, ജോളി ബാസ്റ്റിന്‍. സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഓഡിയോഗ്രാഫി എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്. പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്. ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30866/the-teaser-of-the-movie-jinn-directed-by-siddharth-bharathan-and-starring-saubin-shahir-is-out)