ബാച്ചിലർ ലൈഫിന് വിരാമം ; രണ്ടാം വിവാഹത്തിനൊരുങ്ങി നടൻ ബാല

ബാച്ചിലർ ലൈഫിന് വിരാമം ; രണ്ടാം വിവാഹത്തിനൊരുങ്ങി നടൻ ബാല
2021-10-04T21:49:00 | By Truevision Admin

മലയാളികൾക്ക് ഏറെ പ്രിയങ്കരപ്പെട്ട താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു.

എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്.ഇതേ തുടര്‍ന്ന്‍ നിരവധി വിവാദങ്ങളാണ് ഉണ്ടായത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു.ഇപ്പോള്‍ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ്.


ഇവരുടെ ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതിന്റെ കാരണമായി പല തരത്തിലുള്ള ഗോസിപ്പുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല.

ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന്റൊപ്പം തന്നെ ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ഒപ്പം അമൃത സുരേഷിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും കിംവദന്തികള്‍ പ്രചരിച്ചു.


ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള സൂചന നൽകിയ ബാലയുടെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യകത്മാക്കിയത്. ബാലയുടെ വാക്കുകൾ ഇങ്ങനെ,.7, 8 മാസങ്ങൾക്ക് മുൻപാണ് എന്റെ അച്ഛൻ മരിച്ചത് . 6, 7 വർഷമായി ഞാനിപ്പോൾ ബാച്ചിലർ ലൈഫ് ആണ് , ഒറ്റക്കാണ് ജീവിക്കുന്നത് .അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമുണ്ടായിരുന്നു “ഞാനൊരു മാര്യേജ് ചെയ്യണം എന്നുള്ളത് ” അച്ഛൻ മാത്രമല്ല , അച്ഛൻ എന്നെ സ്നേഹിക്കുന്നത് പോലെ എന്റെ ‘അമ്മ എന്നെ സ്നേഹിക്കുന്നത് പോലെ കുറെ മലയാളികൾ എന്നെ സ്നേഹിക്കുന്നുണ്ട് . തീർച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാർത്ത ഞാൻ പറയാം.

Content Highlight: end of bachelor life; Actor Bala getting ready for his second marriage

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup