---
title: "'ഞാന്‍ എന്തായാലും വീഴുന്നത് വരെ ഇതങ്ങ് ചെയ്യും'; മോഹൻലാൽ പറഞ്ഞതിനെ കുറിച്ച്  വൈശാഖ്"
english_title: "'I will do this until I fall anyway'; Vaishakh on what Mohanlal said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30845/i-will-do-this-until-i-fall-anyway-vaishakh-on-what-mohanlal-said"
published_at: "2022-03-10T11:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62299a8c3c917_mohanlal.jpg"
keywords: []
---

# 'ഞാന്‍ എന്തായാലും വീഴുന്നത് വരെ ഇതങ്ങ് ചെയ്യും'; മോഹൻലാൽ പറഞ്ഞതിനെ കുറിച്ച്  വൈശാഖ്

> **Lead Summary:** പുലിമുരുകന് ശേഷം വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രമായി ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനിടെ മോഹന്‍ലാലിന് വയ്യാതായതിനെ കുറിച്ചാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍ പറയുന്നത്.

## Article Content

പുലിമുരുകന് ശേഷം വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രമായി ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനിടെ മോഹന്‍ലാലിന് വയ്യാതായതിനെ കുറിച്ചാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍ പറയുന്നത്.

മോണ്‍സ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ലാല്‍ സാറിന് ഒരു ദിവസം തീരെ വയ്യായിരുന്നു. വേണമെങ്കില്‍ പൊക്കോ എന്ന് ലാല്‍ സാറിന്റടുത്ത് താന്‍ പറഞ്ഞുവെന്നും എന്നാല്‍ ആ സമയത്ത് തമാശയായിട്ടും കാര്യമായിട്ടും തന്നോട് ലാലേട്ടന്‍ ഒരു കാര്യം പറഞ്ഞെന്നും സംവിധായകന്‍ പറയുന്നു.

”ഞാന്‍ എന്തായാലും വീഴുന്നത് വരെ ഇതങ്ങ് ചെയ്യും” എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് വേണമെങ്കില്‍ അത് ചെയ്യാതിരിക്കാം. സാമ്പത്തിക ഭദ്രത ഉണ്ട്. കംഫര്‍ട്ടബിളായി ജീവിക്കാം. എന്നാല്‍ മമ്മൂക്കയും ലാലേട്ടനും സിനിമയെ അങ്ങനെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണെന്ന് വൈശാഖ് പറഞ്ഞു.

മധുരരാജ ഷൂട്ടിംഗിനിടെ ഫൈറ്റ് സീന്‍ ചെയ്തപ്പോള്‍ മമ്മൂട്ടിയുടെ ശരീരം ചുവന്ന് തടിച്ചതിനെ കുറിച്ചും വൈശാഖ് പറഞ്ഞിരുന്നു. അതേസമയം, ഷൂട്ടിംഗ് പൂര്‍ത്തിയായ മോണ്‍സ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിരുന്നു. പുലിമുരകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ രചനയും നിര്‍വ്വഹിക്കുന്നത്.

പുലിമരുകന്റെ വന്‍വിജയത്തിന് ശേഷം പഴയ ടീം വീണ്ടും ഒന്നിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ദീപക് ദേവ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30845/i-will-do-this-until-i-fall-anyway-vaishakh-on-what-mohanlal-said)