---
title: "അമ്മയുടെ ശവകുടീരത്തിന്റെ ഫോട്ടോ പങ്കുവെച്ച് സിദ്ധാര്‍ത്ഥ്"
english_title: "Siddharth shares photo of mother's grave"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30831/siddharth-shares-photo-of-mothers-grave"
published_at: "2022-03-10T10:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62298d4235e69_kpac lalitha.jpg"
keywords: []
---

# അമ്മയുടെ ശവകുടീരത്തിന്റെ ഫോട്ടോ പങ്കുവെച്ച് സിദ്ധാര്‍ത്ഥ്

> **Lead Summary:** മലയാളികളുടെ പ്രിയ നടി കെപിഎസി ലളിത നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചു കൊണ്ടായിരുന്നു നടിയുടെ യാത്ര.

## Article Content

മലയാളികളുടെ പ്രിയ നടി കെപിഎസി ലളിത നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചു കൊണ്ടായിരുന്നു നടിയുടെ യാത്ര.

ഇപ്പോള്‍ മകന്‍ സിദ്ധാര്‍ത്ഥ് പങ്കുവെച്ച ഫോട്ടോയാണ് വൈറലാകുന്നത്. അമ്മയുടെ ശവകുടീരത്തിന്റെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് ഭരതന്‍ പങ്കുവെച്ചത്. അമ്മയെന്ന ക്യാപ്ഷനോടെയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ടിനി ടോമും ലളിതാമ്മയെക്കുറിച്ച് വാചാലനായി . ലളിതാമ്മ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. നടി കെപിഎസി ലളിത നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു എന്ന് ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഏറ്റവുമധികം ആരാധിച്ചിരുന്ന നടിയായിരുന്നു ലളിതാമ്മ. ആ നടിയുടെ അഭിനയ മികവിനെക്കുറിച്ചു ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. മലയാളികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു അവര്‍.

ആര്‍ക്കും റിലേറ്റബിള്‍ ആയ കഥാപാത്രങ്ങള്‍. ലളിതാമ്മ ഒരു സ്റ്റാര്‍ ആയിരുന്നില്ല, മറിച്ചു നമ്മുടെ ഒക്കെ വീട്ടിലെ അമ്മയെപ്പോലെ, അമ്മായിയെപ്പോലെ, അയല്പക്കത്തെ ചേച്ചിയെപ്പോലെ ഒക്കെ ആരോ ആയിരുന്നു. ലളിതാമ്മയുടെ ഫാന്‍ ആണെന്ന് പറയുന്നതില്‍ തന്നെ എനിക്ക് വലിയ അഭിമാനമാണ് എന്നുമായിരുന്നു ടിനി ടോം കുറിച്ചത്.

അമ്മയായും ഭാര്യയായും കാമുകിയായും അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍ കെപിഎസി ചെയ്തിട്ടുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങളെയും ശക്തമായി നേരിടുകയായിരുന്നു കെപിഎസി ലളിത . തന്റെ ജീവിതത്തില്‍ നടന്നതെല്ലാം തുറന്നു പറയുകയും ചെയ്തിട്ടുണ്ട് നടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/30831/siddharth-shares-photo-of-mothers-grave)