---
title: "'വെള്ള'ത്തിലെ മുരളിയുടെ കേരളത്തിലെ ആദ്യ ടൈല്‍ വില്‍പന മോഹന്‍ലാലിന്"
english_title: "Murali's first tile sale in Kerala to Mohanlal in "
publisher: "moviemax.in"
canonical_url: "https://moviemax.in/news/30828/muralis-first-tile-sale-in-kerala-to-mohanlal-in"
published_at: "2022-03-10T10:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622985a656cfe_mohanlal.jpg"
keywords: []
---

# 'വെള്ള'ത്തിലെ മുരളിയുടെ കേരളത്തിലെ ആദ്യ ടൈല്‍ വില്‍പന മോഹന്‍ലാലിന്

> **Lead Summary:** കണ്ണൂര്‍ സ്വദേശിയും ഇപ്പോള്‍ വ്യവസായിയുമായ മുരളി കുന്നുംപുറത്തിന്‍റെ മുന്‍കാല ജീവിതത്തെ അടിസ്ഥാനമാക്കി ജയസൂര്യയെ നായകനാക്കി ചെയ്ത ചിത്രം വെള്ളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാലുമായി ബന്ധപ്പെട്ട് മുരളി കുന്നുംപുറം ചെയ്തിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു.

## Article Content

കണ്ണൂര്‍ സ്വദേശിയും ഇപ്പോള്‍ വ്യവസായിയുമായ മുരളി കുന്നുംപുറത്തിന്‍റെ മുന്‍കാല ജീവിതത്തെ അടിസ്ഥാനമാക്കി ജയസൂര്യയെ നായകനാക്കി ചെയ്ത ചിത്രം വെള്ളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാലുമായി ബന്ധപ്പെട്ട് മുരളി കുന്നുംപുറം ചെയ്തിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു.

ബ്രോ ഡാഡി എന്ന ചിത്രത്തിന്‍റെ സൈറ്റില്‍ വച്ച് മോഹന്‍ലാലിനെ കണ്ടിരുന്നു. ടൈല്‍സ് ബിസിനസുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം വാട്ടര്‍മാന്‍ ടൈലിന്‍റെ കേരളത്തിലെ ആദ്യ വില്‍പന മോഹന്‍ലാലിന് ചെയ്തതിലെ സന്തോഷം വ്യക്തമാക്കിയാണ് മുരളിയുടെ കുറിപ്പ്.

**

ആർക്കിടെക്ചറായ ദിനേശാണ് മോഹന്‍ലാലിന്‍റെ നിര്‍ദ്ദേശ പ്രകാരം മുരളിയില്‍ നിന്നും ടൈല്‍ ആവശ്യപ്പെട്ടത്. ഒരു കാലത്ത് എന്റെ ശല്യം കാരണം ഫോൺ നമ്പർ വരെ മാറ്റിയ ലാൽ സാറിന് തന്നെ എന്റെ വാട്ടര്‍മാന്‍ ടൈലിന്‍റെ ആദ്യ വിൽപന നടത്തുവാൻ സാധിച്ചതിൽ ദൈവത്തിന് നന്ദിയെന്നാണ് മുരളി പറയുന്നത്.

മദ്യാസക്തി മൂലം ജീവിതം പ്രതിസന്ധിയിലാവുന്ന ഒരാളുടെ കഥയാണ് ജയസൂര്യ ചിത്രം 'വെള്ളം' പങ്കുവച്ചത്. പ്രജേഷ് സെന്‍ ആയിരുന്നു ചിത്രത്തിന്‍റെ സംവിധാനം. ജയസൂര്യയും സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മുരളി കുന്നുംപുറത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം **

ചില മുഹൂർത്തങ്ങൾ വാക്കുകൾ ചേർത്ത് നിർത്തി മനോഹരമായി പറഞ്ഞ് തീർക്കുവാൻ കഴിയില്ല ........ പക്ഷെ എന്റെ ജീവിത യാത്രയുടെ ഊർജ്ജം അത്രയും ചിലർ നീട്ടി തന്ന വലിയ കൈ താങ്ങുകൾ തന്നെയാണ്. കഴിഞ്ഞ വർഷം ഹൈദരബാദിൽ ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ് സൈറ്റിൽ വച്ച് ലാൽ സാറിനെ കണ്ടിരുന്നു.

ടൈൽസ് ബിസിനസ്സിന്റെ കാര്യങ്ങൾ അദ്ദേഹത്തോട് സംസാരിക്കുകയും ടൈൽസ് ആവശ്യമുള്ള സമയത്ത് എന്നെ ഓർക്കണം എന്ന് സൂചിപ്പിക്കുകയും ചെയ്യതു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആർക്കിടെക്ചറായ ദിനേശ് സർ എന്നെ ബന്ധപ്പെടുകയും ലാൽ സാർ പറഞ്ഞത് അനുസരിച്ചാണ് വിളിക്കുന്നതെന്നും മുരളിയുടെ Waterman Tiles തന്നെ എടുക്കണമെന്നും ലാൽ സാർ പറഞ്ഞെന്നും, ഓർഡർ നൽകുകയും ചെയ്യതു.

കഴിഞ്ഞ ദിവസം ലാൽ സാറിന്ന് Waterman Tiles നൽകി. അങ്ങിനെ കേരളത്തിലെ എന്റെ Waterman Tiles ന്റെ ആദ്യ വിൽപ്പന ലാൽ സാറിന് നൽക്കി എന്നത് എറെ സന്തോഷപ്രദമാണ്. ഒരു കാലത്ത് എന്റെ ശല്യം കാരണം ഫോൺ നമ്പർ വരെ മാറ്റിയ ലാൽ സാറിന് തന്നെ എന്റെ Waterman Tiles ന്റെ ആദ്യ വിൽപന നടത്തുവാൻ സാധിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/30828/muralis-first-tile-sale-in-kerala-to-mohanlal-in)