---
title: "'കഠിനാദ്ധാനത്തിന് ഒടുവില്‍ ഫലം കാണും', തടി കുറച്ച് ഖുശ്‍ബു"
english_title: "'Hard work pays off', says Khushboo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3077/hard-work-pays-off-says-khushboo"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610bc0ee168c8_Untitled-3.jpg"
keywords: []
---

# 'കഠിനാദ്ധാനത്തിന് ഒടുവില്‍ ഫലം കാണും', തടി കുറച്ച് ഖുശ്‍ബു

> **Lead Summary:** തെന്നിന്ത്യയിലെ ഒരുകാലത്തെ പ്രധാന നായികയായിരുന്നു ഖുശ്‍ബു. രാഷ്‍ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാണ് എങ്കിലും സിനിമ ഉപേക്ഷിച്ചിട്ടുമില്ല ഖുശ്‍ബു. ഒട്ടേറെ ഹിറ്റുകള്‍ ഖുശ്‍ബു സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോയിത ഖുശ്‍ബുവിന്റെ പുതിയ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

## Article Content

തെന്നിന്ത്യയിലെ ഒരുകാലത്തെ പ്രധാന നായികയായിരുന്നു ഖുശ്‍ബു. രാഷ്‍ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാണ് എങ്കിലും സിനിമ ഉപേക്ഷിച്ചിട്ടുമില്ല ഖുശ്‍ബു. ഒട്ടേറെ ഹിറ്റുകള്‍ ഖുശ്‍ബു സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോയിത ഖുശ്‍ബുവിന്റെ പുതിയ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

കഠിനാദ്ധാനത്തിന് ഒടുവില്‍ ഫലം കാണും എന്നാണ് ഖുശ്‍ബു ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. തടി കുറച്ചതിനെ കുറിച്ചാണ് ഖുശ്‍ബു സൂചിപ്പിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തുന്നത്.

സംവിധായകൻ സുന്ദര്‍ സിയാണ് ഖുശ്‍ബുവിന്റെ ഭര്‍ത്താവ്. ഖുശ്‍ബുവും സുന്ദറും 2000 മാര്‍ച്ചില്‍ ആണ് വിവാഹിതരാകുന്നത്. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കുമെന്ന് ഒരു വാര്‍ഷികത്തിന് ഖുശ്‍ബു എഴുതിയിരുന്നു.

സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേഒരാള്‍. അതാണ് നിങ്ങള്‍. എന്റെ കരുത്തിന് വിവാഹ വാര്‍ഷികാശംസകള്‍ എന്ന് ആയിരുന്നു ഖുശ്‍ബു എഴുതിയത്. അവന്തികയും അനന്തിതയും എന്ന രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

തന്റെ ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സി ഖുശ്‍ബുവിനോടുള്ള പ്രണയം തുറന്നുപറഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഖുശ്‍ബു ബിജെപിയിലേക്ക് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3077/hard-work-pays-off-says-khushboo)