---
title: "വ്യത്യസ്ത  ഗെറ്റപ്പില്‍ പ്രഭുദേവ ; പൊയ്ക്കാല്‍ കുതിരൈ പുതിയ പോസ്റ്റര്‍"
english_title: "Prabhu Deva in a different getup; Poykal Kuthirai new poster"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3076/prabhu-deva-in-a-different-getup-poykal-kuthirai-new-poster"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610bbaad30c3a_Untitled-3.jpg"
keywords: []
---

# വ്യത്യസ്ത  ഗെറ്റപ്പില്‍ പ്രഭുദേവ ; പൊയ്ക്കാല്‍ കുതിരൈ പുതിയ പോസ്റ്റര്‍

> **Lead Summary:** വ്യത്യസ്ത ഗെറ്റപ്പില്‍ പ്രഭുദേവ, പൊയ്ക്കാല്‍ കുതിരൈ പുതിയ പോസ്റ്റര്‍ പുറത്ത്. പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം പൊയ്ക്കാല്‍ കുതിരയുടെ പോസ്റ്റര്‍ പുറത്തിറങ്ങി.

## Article Content

വ്യത്യസ്ത ഗെറ്റപ്പില്‍ പ്രഭുദേവ, പൊയ്ക്കാല്‍ കുതിരൈ പുതിയ പോസ്റ്റര്‍ പുറത്ത്. പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം പൊയ്ക്കാല്‍ കുതിരയുടെ പോസ്റ്റര്‍ പുറത്തിറങ്ങി.

വേറിട്ട ഗെറ്റപ്പിലാണ് പ്രഭുദേവ ചിത്രത്തിലെത്തുന്നത്. പൊയ്ക്കാലുമായെത്തുന്ന പ്രഭുദേവയുടെ കഥാപാത്രത്തിന്റെ ലുക്കാണ് പോസ്റ്ററിലുള്ളത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് പി ജയകുമാര്‍ ആണ്.

അഡള്‍ട്ട് കോമഡി ചിത്രങ്ങളായ ഹര ഹര മഹാദേവതി, ഇരുട്ട് അറൈയില്‍ മുരട്ട് കുത്ത് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സന്തോഷ്. വിനോദ് ആണ് നിര്‍മാണം.

ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, വരലക്ഷ്മി, റൈസ വില്‍സണ്‍ തുടങ്ങിയവരും വേഷമിടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3076/prabhu-deva-in-a-different-getup-poykal-kuthirai-new-poster)