---
title: "നല്ല മനസ്സുള്ള വ്യക്തിയാണ് മോഹന്‍ലാല്‍; സന്തോഷ് വര്‍ക്കി "
english_title: "Mohanlal is a good man; Santosh Varkey"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30708/mohanlal-is-a-good-man-santosh-varkey"
published_at: "2022-03-09T16:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62288ffddd668_mohanlal.jpg"
keywords: []
---

# നല്ല മനസ്സുള്ള വ്യക്തിയാണ് മോഹന്‍ലാല്‍; സന്തോഷ് വര്‍ക്കി 

> **Lead Summary:** മോഹന്‍ലാല്‍ ചിത്രമായ ആറാട്ട് റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കിയുടേത്. മോഹന്‍ലാലിന്റെ കട്ട ഫാനായ താരം ആറാട്ടിനെ കുറിച്ച് പറഞ്ഞ് റിവ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ട്രോളുകളും ഉയര്‍ന്നിരുന്നു. 

## Article Content

മോഹന്‍ലാല്‍ ചിത്രമായ ആറാട്ട് റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കിയുടേത്. മോഹന്‍ലാലിന്റെ കട്ട ഫാനായ താരം ആറാട്ടിനെ കുറിച്ച് പറഞ്ഞ് റിവ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ട്രോളുകളും ഉയര്‍ന്നിരുന്നു. 

മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണ് സന്തോഷ്. ഇപ്പോഴിതാ നടനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. ഫേസബുക്ക് പേജിലൂടെയാണ് നടനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.

**

മോഹന്‍ലാലിനെ ചുറ്റി പറ്റി നില്‍ക്കുന്നവര്‍ അദ്ദേഹത്തെ വഞ്ചിക്കുകയാണെന്നാണ് സന്തോഷ് കുറിപ്പില്‍ പറയുന്നത്. ഇയാളുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. മോഹന്‍ലാലിനെ പറ്റിയും അദ്ദേഹത്തിന്റെ സിനിമകളെ പറ്റിയും നിരന്തരം സന്തോഷ് ഫേസ്ബുക്കില്‍ കുറിക്കുന്നുണ്ട്.

സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍ ഇങ്ങനെ... **

'മോഹന്‍ലാല്‍ അടിസ്ഥാനപരമായി നല്ല മനസ്സുള്ള ഒരു നല്ല വ്യക്തിയാണ്, പക്ഷേ ചുറ്റുമുള്ള ആളുകള്‍ അദ്ദേഹത്തെ വഞ്ചിക്കുകയാണെന്ന് ഞാന്‍ പറയുന്നു, മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് പറഞ്ഞതാണ്,' സന്തോഷ് കുറിച്ചു.

കഴിഞ്ഞ 18 വര്‍ഷമായി താന്‍ മോഹന്‍ലാല്‍ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയില്‍ കാണുകയും മോഹന്‍ലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കുടുംബത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഒടുവില്‍ മോഹന്‍ലാലില്‍ നിന്നു തന്നെയും അപമാനമല്ലാതെ എന്താണ് തനിക്ക് ലഭിച്ചതെന്നും അത് തന്നെ ഹൃദയം തകര്‍ത്തെന്നും സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 

എന്‍ജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പി.എച്ച്.ഡി ചെയ്യുകയാണ്. താന്‍ ജനിച്ച വര്‍ഷമാണ് മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയതെന്നും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുണ്ടെങ്കിലും എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും സന്തോഷ് പറഞ്ഞിരുന്നു. 

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. അതിനെ കുറിച്ചും അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു. 'മദ്യപാനമടക്കമുള്ള ദുശീലങ്ങള്‍ തനിക്കില്ല. ഞാന്‍ എന്റെ അഭിപ്രായം നിഷ്‌കളങ്കമായി പറഞ്ഞതാണ്. രാഷ്ട്രീയ നിലപാടുകള്‍ കാരണമാണോ എന്നറിയില്ല 'ഒടിയന്‍' മുതലിങ്ങോട്ട് ഹേറ്റ് ക്യാംപയിന്‍ നടക്കുന്നുണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

ട്രോളുകളെ താന്‍ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു'. മുന്‍പ് ഒരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ നടി നിത്യ മേനോനോടുള്ള ഇഷ്ടത്തെ കുറിച്ചും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. നിത്യയേയും കുടുംബത്തേയും കണ്ട് കാര്യങ്ങള്‍ പറഞ്ഞുവെന്നും എന്നല്‍ വെറുതെ സമയം കളയണ്ട എന്നായിരുന്നു അവരുടെ മറുപടി എന്നും ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/30708/mohanlal-is-a-good-man-santosh-varkey)