---
title: "'ജല്‍സ' ട്രെയിലര്‍ പുറത്ത് "
english_title: "'Jalsa' trailer out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30694/jalsa-trailer-out"
published_at: "2022-03-09T16:09:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622883fd7e8e6_jasla.jpg"
keywords: []
---

# 'ജല്‍സ' ട്രെയിലര്‍ പുറത്ത് 

> **Lead Summary:** വിദ്യാ ബാലൻ ചിത്രം 'ജല്‍സ' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുറത്തുവിട്ടു. വിദ്യാ ബാലൻ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

## Article Content

വിദ്യാ ബാലൻ ചിത്രം 'ജല്‍സ' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുറത്തുവിട്ടു. വിദ്യാ ബാലൻ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

വിദ്യാ ബാലന്റെ ഒരു മികച്ച കഥാപാത്രമായിരിക്കും 'ജല്‍സ'യിലേത് എന്നാണ് ട്രെയിലറിന്റെ  സൂചന. 'ജല്‍സ' എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസാണ്. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്‍ബാല്‍ ഖാൻ, ഷഫീൻ പട്ടേല്‍, സൂര്യ കസിഭാട്‍ല തുടങ്ങിയവും അഭിനയിക്കുന്നു.

സുരേഷ് ത്രിവേണിയും വിദ്യാ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. 'തുമാരി സുലു' എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് സുരേഷ് ത്രിവേണിയുടെ സംവിധാനത്തില്‍ വിദ്യാ ബാലൻ അഭിനയിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യും.

വിദ്യാ ബാലൻ ചിത്രം ഭൂഷണ്‍ കുമാറാണ് നിര്‍മിക്കുന്നത്. 'ജല്‍സ' എന്ന ചിത്രം ടി സീരിസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഭൂഷണ്‍ കുമാര്‍ പറഞ്ഞു.

'ജല്‍സ' എന്ന പുതിയ ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷവും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയെ കുറിച്ചുള്ള അന്വേഷണവുമൊക്കെയാണ് പറയുന്നത്. വിദ്യാ ബാലൻ ആണ് ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായി അഭിനയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30694/jalsa-trailer-out)