---
title: "വിവാഹം കഴിഞ്ഞ് ഒരാഴ്ച, പുത്തൻ സന്തോഷ വാർത്തയുമായി റാഫിയുടെ ഭാര്യ"
english_title: "One week after the vehicle, Rafi's wife with good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30658/one-week-after-the-vehicle-rafis-wife-with-good-news"
published_at: "2022-03-09T13:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228623a4faec_rafi.jpg"
keywords: []
---

# വിവാഹം കഴിഞ്ഞ് ഒരാഴ്ച, പുത്തൻ സന്തോഷ വാർത്തയുമായി റാഫിയുടെ ഭാര്യ

> **Lead Summary:** കഴിഞ്ഞ ആഴ്ചയായിരുന്നു ചക്കപ്പഴം താരം റാഫിയുടെ വിവാഹം. കൊല്ലം കടിക്കൽ പള്ളിമുക്കിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പൊന്നിൽ കുളിച്ചാണ് മറീന എത്തിയത്, മാസ് ലുക്കിലായിരുന്നു റാഫി വിവാഹത്തിനെത്തിയത്. ചക്കപ്പഴം സഹതാരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

## Article Content

കഴിഞ്ഞ ആഴ്ചയായിരുന്നു ചക്കപ്പഴം താരം റാഫിയുടെ വിവാഹം. കൊല്ലം കടിക്കൽ പള്ളിമുക്കിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പൊന്നിൽ കുളിച്ചാണ് മറീന എത്തിയത്, മാസ് ലുക്കിലായിരുന്നു റാഫി വിവാഹത്തിനെത്തിയത്. ചക്കപ്പഴം സഹതാരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

‘ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് പുതിയ അതിഥി എത്തി’ എന്ന കാപ്ഷനോടെയുള്ള മഹീനയുടെ പുതിയ വീഡിയോയാണ് വൈറലാവുന്നത്. വിവാഹ ശേഷമുള്ള മഹീനയുടെ ആദ്യത്തെ വീഡിയോ മറ്റൊന്നിനെ കുറിച്ചുമല്ല, റാഫി പുതിയ കാർ വാങ്ങി. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു കാർ എന്നാണ് റാഫി പറയുന്നത്.

അനിയനൊപ്പം പോയാണ് കാർ എടുത്തിട്ട് വന്നത്. കാറിനെ തലങ്ങും വിലങ്ങും വീഡിയോ എടുത്ത് മഹീന വ്‌ളോഗിൽ പങ്കുവച്ചു. ഒന്നര വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ടിക്ക് ടോക്കിലൂടെയാണ് റാഫിയുടെ അരങ്ങേറ്റം.

തുടർന്ന് ചക്കപ്പഴത്തിലൂടെ കരിയർ ബ്രേക്ക് ലഭിച്ചു കൗതുകം എന്താണെന്ന് വച്ചാൽ, സീരിയലിൽ റാഫി അവതരിപ്പിയ്ക്കുന്ന സുമേഷ് എന്ന കഥാപാത്രത്തിന്റെ വിവാഹം നടന്നതിന് തൊട്ട് പിന്നാലെയാണ് റിയൽ ലൈഫിലും വിവാഹം നടന്നത് ചക്കപ്പഴത്തിൽ എത്തും മുൻപേ സിനിമയിലാണ് റാഫി എത്തപെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30658/one-week-after-the-vehicle-rafis-wife-with-good-news)