---
title: "ഹെലെൻ ഹിന്ദി റീമേക്ക് ആരംഭിച്ചു; സംവിധാനം മാത്തുക്കുട്ടി; നായിക ജാൻവി "
english_title: "Helen launches Hindi remake; Directed by Mathukutty; The heroine is Janvi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3065/helen-launches-hindi-remake-directed-by-mathukutty-the-heroine-is-janvi"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610b7eb2203ce_Untitled-4.jpg"
keywords: []
---

# ഹെലെൻ ഹിന്ദി റീമേക്ക് ആരംഭിച്ചു; സംവിധാനം മാത്തുക്കുട്ടി; നായിക ജാൻവി 

> **Lead Summary:** അന്ന ബെന്നിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഹെലെൻ സിനിമയുടെ ബോളിവുഡ് റീമേക്ക് ചിത്രീകരണം ആരംഭിച്ചു.

## Article Content

അന്ന ബെന്നിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഹെലെൻ സിനിമയുടെ ബോളിവുഡ് റീമേക്ക് ചിത്രീകരണം ആരംഭിച്ചു.

മാത്തുക്കുട്ടി തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്. മിലി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക. ഛായാഗ്രഹണം സുനിൽ കാർത്തികേയൻ.

മലയാളത്തിലേക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് കൊണ്ടുവന്ന സിനിമയാണ് 2019-ൽ പുറത്തിറങ്ങിയ 'ഹെലൻ'. കഥയിലെ പുതുമകൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ സ‍ർവൈവൽ ത്രില്ലര്‍ ആയിരുന്നു ചിത്രം.

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന് അഭിമാനമായ രണ്ടു അവാർഡുകളാണ് ഹെലെൻ വാങ്ങികൂട്ടിയത്.

മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും ചിത്രം നേടി.

ഹെലൻ സിനിമയുടെ തമിഴ് പതിപ്പ് 'അൻപിർക്കിനിയാൾ' ഈയിടെ പുറത്തിറങ്ങിയിരുന്നു. അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങളിൽ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനും അഭിനയിച്ചു.

തമിഴിൽ ശ്രദ്ധേയ സിനിമകളൊരുക്കിയ ഗോകുലായിരുന്നു സിനിമയുടെ സംവിധായകൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/3065/helen-launches-hindi-remake-directed-by-mathukutty-the-heroine-is-janvi)