---
title: "മീര ജാസ്മിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ; വീഡിയോ വൈറല്‍"
english_title: "Actress Meera Jasmine's glamor photoshoot video goes viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/30622/actress-meera-jasmines-glamor-photoshoot-video-goes-viral"
published_at: "2022-03-09T10:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622839824810d_meera.jpg"
keywords: []
---

# മീര ജാസ്മിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ; വീഡിയോ വൈറല്‍

> **Lead Summary:** ആറ് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുകയാണ് മീര ജാസ്മിന്‍. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ‘മകള്‍’ ആണ് മീരയുടെ പുതിയ ചിത്രം. 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

## Article Content

ആറ് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുകയാണ് മീര ജാസ്മിന്‍. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ‘മകള്‍’ ആണ് മീരയുടെ പുതിയ ചിത്രം. 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

2018 ല്‍ റിലീസ് പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ നടി മീര ജാസ്മിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. ഗ്ലാമര്‍ ലുക്കില്‍ സ്‌റ്റൈലിഷ് ആയാണ് മീര പ്രത്യക്ഷപ്പെടുന്നത്.

ഏഴ് വര്‍ഷത്തിനു ശേഷം മീര ജാസ്മിനും ജയറാമും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മകള്‍. 2014ല്‍ സുഗീത് സംവിധാനം ചെയ്ത ഒന്നും മിണ്ടാതെ എന്ന സിനിമയിലാണ് അവസാനമായി ഇരുവരും ഒന്നിച്ചത്.

പുതിയ ചിത്രത്തില്‍ ജൂലിയറ്റ് എന്ന കഥാപാത്രമായി മീര എത്തുന്നു. ദേവിക, ഇന്നസെന്റ്, കെപിഎസി ലളിത, ശ്രീനിവാസന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

എസ്. കുമാര്‍ ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിര്‍വഹിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30622/actress-meera-jasmines-glamor-photoshoot-video-goes-viral)