---
title: "ഇൻസ്റ്റഗ്രാമിൽ നൂൽബന്ധമില്ലാതെ വന്ന് ബോളിവുഡ് നടിയുടെ വേറിട്ട പ്രതിഷേധം, വീഡിയോ വൈറൽ"
english_title: "Bollywood actress' separate protest video goes viral on Instagram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3060/bollywood-actress-separate-protest-video-goes-viral-on-instagram"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610a774bb319a_Untitled-2.jpg"
keywords: []
---

# ഇൻസ്റ്റഗ്രാമിൽ നൂൽബന്ധമില്ലാതെ വന്ന് ബോളിവുഡ് നടിയുടെ വേറിട്ട പ്രതിഷേധം, വീഡിയോ വൈറൽ

> **Lead Summary:** >  രാജ് കുന്ദ്ര പോൺ ഫിലിം കേസിൽ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടിയാണ് ഗഹന വസിഷ്‌ഠ്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ലൈവ് ആയി പൂർണ നഗ്നയായി പ്രത്യക്ഷപ്പെട്ടുകൊണ്ട് നടി ഹിന്ദിയിൽ ചോദിച്ചത്,"ഇത് പോൺ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ" എന്നാണ്.

## Article Content

>  രാജ് കുന്ദ്ര പോൺ ഫിലിം കേസിൽ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടിയാണ് ഗഹന വസിഷ്‌ഠ്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ലൈവ് ആയി പൂർണ നഗ്നയായി പ്രത്യക്ഷപ്പെട്ടുകൊണ്ട് നടി ഹിന്ദിയിൽ ചോദിച്ചത്,"ഇത് പോൺ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ" എന്നാണ്.

ഈ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

'ഇറോട്ടിക്കയും പോൺ വീഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ്' താൻ ഇങ്ങനെ ഒരു വ്യത്യസ്ത പ്രതിഷേധവുമായി എത്തിയത് എന്നാണ് നടിയുടെ വിശദീകരണം.

> "ഞാൻ ഈ വീഡിയോയിൽ നേടാത്ത ഒരു കഷ്ണം തുണിപോലും ഇല്ലാതെയാണ് വന്നിരിക്കുന്നത്. എന്നാലും, ഇത് ഒരു പോൺ വീഡിയോ ആണ് എന്ന് ആരും പറയില്ല.

> എന്നാൽ, ഞാൻ വസ്ത്രങ്ങൾ അണിഞ്ഞു വന്ന മറ്റു ചില വിഡിയോകൾ പലരും പോൺ വീഡിയോ ആണ് എന്ന് ആരോപിക്കുന്നു." ഇരട്ടത്താപ്പ് എന്ന ഹാഷ് ടാഗോടെ ഇട്ട ആ വിഡിയോയിൽ ഗഹന പറഞ്ഞു.

മുംബൈയിലെ മഡ് ഐലൻഡ് കേന്ദ്രീകരിച്ച് നീലച്ചിത്രങ്ങൾ നിർമിച്ച് ഹോട്ട്ഷോട്ട്സ് എന്നൊരു ആപ്പ് വഴി വിറ്റഴിച്ചു പണമുണ്ടാക്കി എന്ന കുറ്റമാരോപിച്ച് മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത രാജ് കുന്ദ്ര നിലവിൽ രണ്ടാഴ്ചത്തെ റിമാൻഡിൽ ജയിലിലാണ് കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3060/bollywood-actress-separate-protest-video-goes-viral-on-instagram)