---
title: "കുരുതി ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ്"
english_title: "Prithviraj releases Kuruthi trailer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3057/prithviraj-releases-kuruthi-trailer"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610a59d4c42e3_anusha.jpg"
keywords: []
---

# കുരുതി ട്രെയിലര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

> **Lead Summary:** പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്.

## Article Content

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്.

സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോയിത  സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്.

ലഹളയടക്കമുള്ള കാര്യങ്ങള്‍ സിനിമയിലുണ്ടെന്ന സൂചന ട്രെയിലര്‍ നല്‍കുന്നുണ്ട്. നീ ചെയ്‍തതിനൊക്കെ പടച്ചോൻ ഒരിക്കല്‍ കണക്ക് ചോദിക്കുമെന്ന് ട്രെയിലറില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്നു.

മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക.

സുപ്രിയ പൃഥ്വിരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. റോഷൻ, മുരളി ഗോപി, സ്രിദ്ധ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്രെയിലറില്‍ ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3057/prithviraj-releases-kuruthi-trailer)