---
title: "ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സൂര്യ"
english_title: "Which should never have happened; Surya in the incident where the actress was attacked"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30542/which-should-never-have-happened-surya-in-the-incident-where-the-actress-was-attacked"
published_at: "2022-03-08T19:43:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622764de119ab_soorya.jpg"
keywords: []
---

# ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സൂര്യ

> **Lead Summary:** നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു.

## Article Content

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു.

തന്റെ പുതിയ ചിത്രമായ എതര്‍ക്കും തുനിന്തവന്റെ പ്രൊമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അറിയില്ല.

അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷേ ഇത്തരം സംഭവങ്ങൾ സമൂ​ഹത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഇപ്പോഴും ഇങ്ങനെയെക്കെ സംഭവിക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്നും സൂര്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/30542/which-should-never-have-happened-surya-in-the-incident-where-the-actress-was-attacked)