---
title: "അമ്മക്കായി പോസ് ചെയ്ത് നില ബേബി; ചിത്രങ്ങളുമായി ശ്രീനിഷ്"
english_title: "Baby poses for mom; Sreenish with pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3053/baby-poses-for-mom-sreenish-with-pictures"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610a37e9cec05_Untitled-1.jpg"
keywords: []
---

# അമ്മക്കായി പോസ് ചെയ്ത് നില ബേബി; ചിത്രങ്ങളുമായി ശ്രീനിഷ്

> **Lead Summary:** സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്ന് വിളിക്കുന്ന ഈ ദമ്പതികളുടെയും മകൾ കുഞ്ഞു നിലയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും പ്രിയമാണ്.

## Article Content

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്ന് വിളിക്കുന്ന ഈ ദമ്പതികളുടെയും മകൾ കുഞ്ഞു നിലയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും പ്രിയമാണ്.

അതുകൊണ്ട് തന്നെ ഇടക്ക് തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞു നിലയുടെ ക്യൂട്ട് ഫൊട്ടോസാണ് ശ്രീനിഷ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

പേളി പകർത്തിയ ചിത്രങ്ങളാണ് ശ്രീനിഷ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ അടുത്തിടെയായിരുന്നു പേളിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം. ഫൊട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്.

വിവാഹ ദിവസത്തിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ പേളി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായിരുന്നു.കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് പേളി പങ്കുവച്ചത്.

ബിഗ് ബോസ് വീട്ടിൽ വച്ച് തുടങ്ങിയ പേളിയുടെയും ശ്രീനിഷിന്റെയും സൗഹൃദം പ്രണയമായി മാറിയതിനും പിന്നീട് വിവാഹത്തിലേക്ക് എത്തിയതിനുമൊക്കെ പ്രേക്ഷകർ സാക്ഷിയാണ്.

വിവാഹിതരായി രണ്ടു വർഷം പിന്നിടുമ്പോഴാണ് ജീവിതത്തിലേക്ക് കൂട്ടായി മകൾ നില കൂടി എത്തിയത്. 2019 മേയ് അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/3053/baby-poses-for-mom-sreenish-with-pictures)