---
title: "ആണ് ചെയ്യുന്ന തെറ്റിന് പെണ്ണിനെ പഴിയ്ക്കുന്ന ഗെയിം; മാനനഷ്ടത്തിന് കേസ് കൊടുത്തതില്‍ സന്തോഷമുണ്ട്; ശില്‍പ ഷെട്ടിയ്ക്ക് പിന്തുണയുമായി താരങ്ങള്‍"
english_title: "The game that blames the girl for the mistake she makes; Glad to have filed a defamation suit; Actors with support for Shilpa Shetty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3051/the-game-that-blames-the-girl-for-the-mistake-she-makes-glad-to-have-filed-a-defamation-suit-actors-with-support-for-shilpa-shetty"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610a305369a56_Untitled-1.jpg"
keywords: []
---

# ആണ് ചെയ്യുന്ന തെറ്റിന് പെണ്ണിനെ പഴിയ്ക്കുന്ന ഗെയിം; മാനനഷ്ടത്തിന് കേസ് കൊടുത്തതില്‍ സന്തോഷമുണ്ട്; ശില്‍പ ഷെട്ടിയ്ക്ക് പിന്തുണയുമായി താരങ്ങള്‍

> **Lead Summary:** രാജ് കുന്ദ്രയുടെ അറസ്റ്റില്‍ തന്റെ മൗനം വെടിഞ്ഞു കൊണ്ടുള്ള ശില്‍പ ഷെട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്ന കേസില്‍ അഭിപ്രായം പറയുന്നില്ല എന്നും മുംബൈ പൊലീസിലും നീതിന്യാത്തിലും വിശ്വാസമുണ്ട് എന്നുമായിരുന്നു ശില്‍പ ഷെട്ടിയുടെ നീണ്ട പ്രസ്താവനയിലെ ഉള്ളടക്കം.

## Article Content

രാജ് കുന്ദ്രയുടെ അറസ്റ്റില്‍ തന്റെ മൗനം വെടിഞ്ഞു കൊണ്ടുള്ള ശില്‍പ ഷെട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്ന കേസില്‍ അഭിപ്രായം പറയുന്നില്ല എന്നും മുംബൈ പൊലീസിലും നീതിന്യാത്തിലും വിശ്വാസമുണ്ട് എന്നുമായിരുന്നു ശില്‍പ ഷെട്ടിയുടെ നീണ്ട പ്രസ്താവനയിലെ ഉള്ളടക്കം.

അതുവരെ മക്കളെ കരുതി കുടുംബത്തിന്റെ സ്വകാര്യതെ മാനിക്കണം എന്നും നടി പറഞ്ഞിരുന്നു. വിഷയത്തില്‍ ശില്‍പ ഷെട്ടിയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇതുവരെ മുംബൈ പൊലീസിന് കഴിഞ്ഞിട്ടില്ല. .

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട പ്രസ്താവനയ്ക്ക് ശേഷം ശില്‍പ ഷെട്ടിയ്ക്ക് പിന്തുണയുമായി സിനിമാ രംഗത്തെ സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

താനും കുടുംബവും മാധ്യമ വിചാരണയ്ക്ക് അര്‍ഹരല്ല എന്ന് ശില്‍പ ഷെട്ടി പറഞ്ഞിരുന്നു. ആ വാക്ക് കടമെടുത്ത് ഹൃദയത്തിന്റെ ഇമോജിയ്‌ക്കൊപ്പമാണ് അഭിമന്യു കമന്റ് ബോക്‌സില്‍ എത്തിയത്. നികമ്മ എന്ന ചിത്രത്തില്‍ ശില്‍പ ഷെട്ടിയ്‌ക്കൊപ്പം അഭിനയച്ച നടനാണ് അഭിമന്യു ദേശായി.

വിഷയത്തില്‍ ശില്പ ഷെട്ടിയ്ക്ക് പിന്തുണ നല്‍കിയ മറ്റൊരു സെലിബ്രിറ്റിയാണ് ആര്‍ മാധവന്‍. 'ഞാന്‍ പരിചയപ്പെട്ടതില്‍ ഏറ്റവും കരുത്തുള്ള സ്ത്രീകളില്‍ ഒരാളാണ് നിങ്ങള്‍.

ഈ വെല്ലുവിളിയും ദൈവ കൃപയും അന്തസ്സും കൊണ്ട് നിങ്ങള്‍ മറികടക്കും എന്ന വിശ്വാസം എനിക്കുണ്ട്. ഞങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴും നിങ്ങള്‍ക്കും കുടുംബത്തിനുമൊപ്പം ഉണ്ടാവും' എന്നാണ് മാധവന്‍ എഴുതിയത്.

സോഷ്യല്‍ മീഡിയയിലെ തെറ്റുകള്‍ ചൂണ്ടികാണിക്കുകയും അതിനോട് നിരന്തരം പ്രതികരിയ്ക്കുകയും ചെയ്യുന്ന നടിയാണ് റിച്ച ചന്ദ്. ഹന്‍സല്‍ മേഹ്തയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് ശില്‍പയ്ക്കുള്ള തന്റെ പിന്തുണ റിച്ച അറിയിച്ചത്.

'പുരുഷന്മാര്‍ എന്ത് തെറ്റ് ചെയ്താലും സ്ത്രീകളെ പഴിയ്ക്കുന്ന ഒരു ദേശീയ ഗെയിം നമ്മള്‍ ഉണ്ടാക്കി എടുത്തിട്ടുണ്ട്. എന്ത് തന്നെയായാലും ശില്‍പ മാനനഷ്ടത്തിന് കേസ് കൊടുത്തതില്‍ സന്തോഷമുണ്ട്' എനാണ് റിച്ചയുടെ പ്രതികരണം.

കുടുംബാംഗങ്ങള്‍ക്ക് അപ്പുറം, സിനിമാ ഇന്റസ്ട്രിയില്‍ നിന്ന് ആദ്യത്തെ പിന്തുണയുമായി എത്തിയത് സംവിധായകന്‍ ഹന്‍സല്‍ മേഹ്തയാണ്. 'നിങ്ങള്‍ക്ക് ശില്‍പയ്ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍, കുറഞ്ഞ പക്ഷം അവരെ ഒറ്റയ്ക്ക് വിട്ടേക്കൂ..

നിയമം കാര്യങ്ങള്‍ തീരുമാനിക്കട്ടെ. അവരുടെ അന്തസ്സിനെയും സ്വകാര്യതയെയും മാനിക്കുക. നീതി ലഭിയ്ക്കുന്നതിന് മുന്‍പ് കുറ്റവാളികളായി പ്രഖ്യാപിയ്ക്കുന്നത് നിര്‍ഭാഗ്യകരമാണ്.

ഈ മൗന ഒരു മാതൃകയാണ്. നല്ല സമയത്ത് എല്ലാവരും ഒരുമിച്ച് പാര്‍ട്ടി നടത്തുന്നു. മോശം സമയത്ത് ഒറ്റപ്പെടുത്തുന്നു. അത്യന്തമായ സത്യത്തിന് എന്ത് തന്നെയായാലും കേട് പാടുകള്‍ സംഭവിച്ചിരിയ്ക്കുന്നു' എന്നണ് ഹന്‍സല്‍ പറഞ്ഞത്.

നടിയും ശില്‍പ ഷെട്ടിയുടെ സഹോദരിയുമായ ഷമിത എപ്പോഴും ശില്‍പയ്ക്ക് പിന്തുണയുമായി നില്‍ക്കാറുണ്ട്. നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പ്രസ്താവനയിലും ഷമിത പിന്തുണയുമായി എത്തി.

'എത്ര നേര്‍ത്തതും കടുത്തതുമായ വേദനയിലും നിനക്കൊപ്പം എന്നും ഉണ്ടാവും.. ഇഷ്ടമാണ് നിന്നെ' എന്നാണ് ഷമിത കമന്റ് ബോക്‌സില്‍ എഴുതിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3051/the-game-that-blames-the-girl-for-the-mistake-she-makes-glad-to-have-filed-a-defamation-suit-actors-with-support-for-shilpa-shetty)