---
title: "അരവിന്ദ് സ്വാമി നായകനാകുന്ന  'വണങ്കാമുടി' ടീസര്‍  പുറത്ത് "
english_title: "'Vanankamudi' teaser starring Arvind Swamy is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3050/vanankamudi-teaser-starring-arvind-swamy-is-out"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610a2a17f34c3_Untitled-1.jpg"
keywords: []
---

# അരവിന്ദ് സ്വാമി നായകനാകുന്ന  'വണങ്കാമുടി' ടീസര്‍  പുറത്ത് 

> **Lead Summary:** അരവിന്ദ് സ്വാമി നായകനാകുന്ന പുതിയ സിനിമയാണ് വണങ്കാമുടി. അരവിന്ദ് സ്വാമി പൊലീസ് ഓഫീസറായി എത്തുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.

## Article Content

അരവിന്ദ് സ്വാമി നായകനാകുന്ന പുതിയ സിനിമയാണ് വണങ്കാമുടി. അരവിന്ദ് സ്വാമി പൊലീസ് ഓഫീസറായി എത്തുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.

താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. റിതിക സിംഗ് ആണ് ചിത്രത്തിലെ നായിക.

ശെല്‍വയാണ് വണങ്കാമുടി സംവിധാനം ചെയ്യുന്നത്. സിമ്രാനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ശെല്‍വ തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്.

ഗോകുല്‍ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഹരീഷ് ഉത്തമൻ, തമ്പി രാമയ്യ, സത്യ പ്രിയ, ഒഎകെ സുന്ദര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3050/vanankamudi-teaser-starring-arvind-swamy-is-out)