---
title: "എനിക്കും സഹോദരിയ്ക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട്; അഭിരാമി"
english_title: "Sujeesh has tattooed me and my sister; abhirami"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30499/sujeesh-has-tattooed-me-and-my-sister-abhirami"
published_at: "2022-03-08T15:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622726dd5bea7_abhirami.jpg"
keywords: []
---

# എനിക്കും സഹോദരിയ്ക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട്; അഭിരാമി

> **Lead Summary:** ഈ അടുത്തായിരുന്നു ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ യുവതി പരാതിയുമായി രംഗത്ത് വന്നത്. പിന്നാലെ യുവതിയെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് വന്നത്. അതേസമയം നിരവധി സെലിബ്രിറ്റികളും ഇവിടെ നിന്നും ടാറ്റൂ ചെയ്തിട്ടുണ്ട്.

## Article Content

ഈ അടുത്തായിരുന്നു ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ യുവതി പരാതിയുമായി രംഗത്ത് വന്നത്. പിന്നാലെ യുവതിയെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് വന്നത്. അതേസമയം നിരവധി സെലിബ്രിറ്റികളും ഇവിടെ നിന്നും ടാറ്റൂ ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ തനിക്കും സഹോദരി അമൃത സുരേഷിനും സുജീഷ് ടാറ്റു ചെയ്ത് തന്നിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഗായിക അഭിരാമി സുരേഷ്. സുജീഷില്‍ നിന്ന് തനിക്ക് വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ മിടൂ ആരോപണത്തെ ഗൗരവമായി കാണുന്നുവെന്ന് അഭിരാമി പറയുന്നു.

വ്യക്തിപരമായ തിരക്കുകള്‍ കാരണം ആണ് പ്രതികരിക്കാന്‍ വൈകിയതെന്ന് താരം പറയുന്നു. വീഡിയോയിലൂടെയാണ് അഭിരാമി ഈ വിഷയത്തില്‍ പ്രതികരിച്ചത്. എനിക്കും സഹോദരിയ്ക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ മികവ് കണ്ട് പലര്‍ക്കും ഇന്‍ക്‌ഫെക്ടറ്റ് ടാറ്റു സെന്റര്‍ ഞാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി സുജീഷില്‍ നിന്ന് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ മിടൂ ആരോപണത്തെ ഗൗരവമായി കാണുന്നു അഭിരാമി പറഞ്ഞു.

ഒരാളുടെ ഇക്കിളിയ്ക്ക് സംതൃപ്തി നല്‍കാന്‍ മറ്റൊരാളെ ഉപയോഗിക്കുന്നത് എത്ര മോശം കാര്യമാണ്. അത് ആക്രമിക്കപ്പെട്ടയാളിലുണ്ടാക്കുന്ന മാനസികാഘാതം വലുതാണ് .

നമുക്കുണ്ടാകുന്ന മോശം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ പലര്‍ക്കും സാധിക്കാറില്ല. ലൈംഗിക അതിക്രമത്തെ നേരിടാനും അതിനെതിരേ പ്രതികരിക്കാനും ധൈര്യം സംഭരിക്കേണ്ടത് അത്യവശ്യമാണ്. ചിലപ്പോള്‍ ആ സമയത്ത് പ്രതികരിക്കാന്‍ കഴിയില്ലെന്ന് വരും.

എന്നിരുന്നാലും മറ്റുള്ളവരോട് തുറന്ന് പറയാനുള്ള മനസ്സ് കാണിക്കണം എന്നും താരം പറയുന്നു. സുജീഷിനെതിരെ പരാതി നല്‍കാന്‍ ധൈര്യം കാണിച്ചു മുന്നോട്ടു വന്നവരെ അഭിനന്ദിക്കുന്നുവെന്നും അഭിരാമി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/30499/sujeesh-has-tattooed-me-and-my-sister-abhirami)