---
title: "നിങ്ങള്‍ തകര്‍ത്തതിനെ പുനര്‍നിര്‍മ്മിക്കാന്‍ ഞാന്‍ സ്വീകരിച്ച മാര്‍ഗത്തിന്റെ പേരില്‍ ഒരിക്കലും മാപ്പ് പറയില്ല: ഭാവന"
english_title: "The post shared by Bhavana on social media is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/30491/the-post-shared-by-bhavana-on-social-media-is-now-going-viral"
published_at: "2022-03-08T14:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62271fa6bacbe_bhavansa.jpg"
keywords: []
---

# നിങ്ങള്‍ തകര്‍ത്തതിനെ പുനര്‍നിര്‍മ്മിക്കാന്‍ ഞാന്‍ സ്വീകരിച്ച മാര്‍ഗത്തിന്റെ പേരില്‍ ഒരിക്കലും മാപ്പ് പറയില്ല: ഭാവന

> **Lead Summary:** വനിതാ ദിനത്തില്‍ സ്വന്തം ജീവിതം മാതൃകയാക്കി സത്രീകള്‍ക്ക് പോരാടാനും അവകാശങ്ങളും നീതിയും നേടിയെടുക്കാനുമുള്ള ഊര്‍ജം പകര്‍ന്ന് നടി ഭാവന. ജിമ്മില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടം നേടുന്നത്.

## Article Content

വനിതാ ദിനത്തില്‍ സ്വന്തം ജീവിതം മാതൃകയാക്കി സത്രീകള്‍ക്ക് പോരാടാനും അവകാശങ്ങളും നീതിയും നേടിയെടുക്കാനുമുള്ള ഊര്‍ജം പകര്‍ന്ന് നടി ഭാവന. ജിമ്മില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടം നേടുന്നത്.

”നിങ്ങള്‍ തകര്‍ത്തതിനെ പുനര്‍നിര്‍മ്മിക്കാന്‍ ഞാന്‍ സ്വീകരിച്ച മാര്‍ഗത്തിന്റെ പേരില്‍ ഒരിക്കലും ക്ഷമാപണം നടത്തുകയില്ല….” എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് വനിതാ ദിനം ആശംസിച്ച് എത്തിയത്. ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരണം എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്.

ഈ ഞായറാഴ്ചയാണ് താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് പറഞ്ഞ് ഭാവന രംഗത്തെത്തിയത്. താന്‍ ഇരയല്ല അതിജീവിതയാണ് എന്നാണ് ബര്‍ഖ ദത്ത് നടത്തിയ ‘വി ദി വുമണ്‍’ എന്ന പരിപാടിയില്‍ ഭാവന പറഞ്ഞത്. അതിക്രമം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാവന പ്രതികരിച്ച് രംഗത്തെത്തിയത്.

നിര്‍ഭാഗ്യകരമായ ഒരു കാര്യം തനിക്ക് സംഭവിച്ചതോടെ തകര്‍ന്നു പോയി. കുറേ കഷ്ണങ്ങളായി താന്‍ പൊട്ടിച്ചിതറി പോയി. ഇത് മറികടന്ന് എഴുന്നേറ്റ് നില്‍ക്കാനും ജീവിക്കാനും താന്‍ പരിശ്രമിക്കുകയായിരുന്നു എന്നും ഭാവന പറഞ്ഞിരുന്നു.

അതേസമയം, അഞ്ച് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ആഷിഖ് അബു ചിത്രത്തിലുടെ വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്. പൃഥ്വിരാജിന്റെ ആദം ജോണ്‍ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/30491/the-post-shared-by-bhavana-on-social-media-is-now-going-viral)