---
title: "നിന്നെ ഞാന്‍ ശ്രദ്ധിയ്ക്കുന്നുണ്ടെന്ന് മമ്മൂക്ക; ആ സംഭവം പറഞ്ഞ് അസീസ് "
english_title: "Mammootty says I care about you; Aziz told the story"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30485/mammootty-says-i-care-about-you-aziz-told-the-story"
published_at: "2022-03-08T14:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622716e669947_mammootty.jpg"
keywords: []
---

# നിന്നെ ഞാന്‍ ശ്രദ്ധിയ്ക്കുന്നുണ്ടെന്ന് മമ്മൂക്ക; ആ സംഭവം പറഞ്ഞ് അസീസ് 

> **Lead Summary:** വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചെറിയ താരങ്ങളോട് പോലും മമ്മൂക്ക വിശേഷങ്ങള്‍ ചോദിച്ച് അറിയുകയും മറ്റും ചെയ്യാറുണ്ട്. 

## Article Content

വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചെറിയ താരങ്ങളോട് പോലും മമ്മൂക്ക വിശേഷങ്ങള്‍ ചോദിച്ച് അറിയുകയും മറ്റും ചെയ്യാറുണ്ട്. 

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മമ്മൂട്ടിയെ കുറിച്ച് നടന്‍ അസീസ് പറഞ്ഞ വാക്കുകളാണ്. സിബിഐ അഞ്ചാം പതിപ്പില്‍ അസീസും ഒരു വേഷത്തില്‍ എത്തുന്നുണ്ട്.

**

ആ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നടന്ന സംഭവമായിരുന്നു താരം പറഞ്ഞത്. എല്ലാവരേയും മമ്മൂക്ക ശ്രദ്ധിക്കാറുണ്ടെന്നാണ് അസീസ് പറയുന്നത്. ഈ അടുത്ത സമയത്തായിരുന്നു അസീസ് ഹെയര്‍ട്രാന്‍സ്പ്ലനേഷന്‍ ചെയ്തത്. ഇത് മമ്മൂക്ക കണ്ടുപിടിക്കുകയായിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

> "അസീസിന്റെ വാക്കുകള്‍ ഇങ്ങനെ....'' **

എനിക്ക് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു ഈ കഷണ്ടി. എന്റെ വാപ്പായ്ക്ക് നല്ല മുടിയുണ്ട്. അപ്പോള്‍ ആള്‍ക്കാര്‍ ചോദിയ്ക്കും, വാപ്പായ്ക്ക് മുന്നേ മുടിയൊക്കെ പോയല്ലോ എന്ന്. ഇപ്പോള്‍ ഞാന്‍ എന്റെ വാപ്പായുടെ മുന്നിലൂടെ നല്ല അഭിമാനത്തോടെ നടക്കും. പണ്ട് മണിക്കൂറുകള്‍ എടുത്താണ് ഞാന്‍ എന്റെ ഇല്ലാത്ത മുടി ശരിയാക്കി കൊണ്ടിരുന്നത്. പിള്ളാരുടെ കണ്‍മഷി എടുത്ത് ഞാന്‍ തലയില്‍ തേക്കുന്നതിനെ ചൊല്ലി ഭാര്യയുമായി എന്നും വഴക്കായിരുന്നു. ഇപ്പോള്‍ എല്ലാം മാറി.

ടൊവിനോ ആണ് ഹെയര്‍ ട്രാന്‍സ്പ്ലനേഷനെ കുറിച്ച് ആദ്യം എന്നോട് പറഞ്ഞത്. അപ്പോഴാണ് ചെയ്ത് നോക്കാം എന്ന് ഞാനും തീരുമാനിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് ഇതിന് വന്‍ ചെലവാണ്. വീട്ടിലെ ആധാരം വിറ്റ് കഴിഞ്ഞാലും മുടി വരില്ല. അതേ സമയം ഇന്ത്യയിലും പലയിടത്തും ഉണ്ട്. പക്ഷെ അവിടെയെല്ലാം ഹിന്ദിയും മറ്റ് ഭാഷയും സംസാരിക്കുന്നവരുമാണ് ഉള്ളത്. എനിക്ക് കമ്യൂണിക്കേഷന്‍ ചെയ്യാന്‍ പറ്റണം എന്നുള്ളത് കൊണ്ടാണ് ക്യൂട്ടീസില്‍ തന്നെ വന്നത്.

ബിജു കുട്ടനാണ് ക്യൂട്ടീസില്‍ ചെയ്യാം എന്ന് പറഞ്ഞത്. അദ്ദേഹവും ഇവിടെ നിന്ന് ചെയ്തതാണ്. പിന്നെ ഇടം വലം നോക്കിയില്ല. വന്നു ചെയ്തു. ഒന്‍പത് മണിക്കൂര്‍ നീണ്ട പ്രോസസ് ആയിരുന്നു. നാല് - അഞ്ച് മണിക്കൂര്‍ മാത്രമേ സത്യത്തില്‍ എടുക്കുകയുള്ളൂ.  പക്ഷെ അതിനിടയില്‍ നമുക്ക് വിശ്രമത്തിനും ഭക്ഷണത്തിനും ഉള്ള സമയമെല്ലാം തരും. ഹെയര്‍ട്രാന്‍സ്പ്ലനേഷന് ശേഷം ഇതുവരെ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നയിട്ടിയില്ല. ഇത് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയും എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്തെന്നാല്‍ എനിക്കേറ്റവും സന്തോഷമുള്ള കാര്യമാണ് മുടി വരിക എന്നതാണ് അസീസ് പറയുന്നു. 

മുടി വെച്ചതുമായി ബന്ധപ്പെട്ട് നടന്ന ഒരു രസകരമായ സംഭവവും അസീസ് പറയുന്നുണ്ട്. താന്‍ മുടിവെച്ചത് കൂടെ കളിച്ച് വളര്‍ന്നവര്‍ പോലും മനസ്സിലായില്ല. എന്നാല്‍ മമ്മൂട്ടി ഇത് കണ്ടുപിടിക്കുകയായിരുന്നു. 'സിബിഐ യുടെ ഷൂട്ടിങിന് പോയപ്പോള്‍, ഡാ നീ മുടിയില്‍ എന്തെങ്കിലും ചെയ്തോ എന്ന് ചോദിച്ചു..

ഞാന്‍ ഒന്നും പറഞ്ഞില്ല ചിരിച്ചു.. ഹെയര്‍ ട്രാന്‍സ്പ്ലനേഷന്‍ ചെയ്തോ എന്ന് ചോദിച്ചപ്പോള്‍ പിന്നെ പറയാതെ നിവൃത്തിയില്ല. 'കണ്ടോ, ഇപ്പോള്‍ മനസ്സിലായില്ലേ ഞാന്‍ നിന്നെ ശ്രദ്ധിയ്ക്കുന്നുണ്ട് എന്ന്'- മമ്മക്ക അത് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി- അസീസ് പറഞ്ഞു.    

### Related Links & Sources
- [Original Story Source](https://moviemax.in/news/30485/mammootty-says-i-care-about-you-aziz-told-the-story)