---
title: "'ദാ ഇങ്ങനെ', ബ്രോ ഡാഡി ലൊക്കേഷനില്‍ നിര്‍ദ്ദേശം നല്‍കുന്ന പൃഥ്വിരാജ്"
english_title: "'Da Ingane', Prithviraj giving instructions at the Bro Daddy location"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3048/da-ingane-prithviraj-giving-instructions-at-the-bro-daddy-location"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610a23d0a0356_Untitled-1.jpg"
keywords: []
---

# 'ദാ ഇങ്ങനെ', ബ്രോ ഡാഡി ലൊക്കേഷനില്‍ നിര്‍ദ്ദേശം നല്‍കുന്ന പൃഥ്വിരാജ്

> **Lead Summary:** പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. മോഹൻലാല്‍ തന്നെയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലും നായകൻ.

## Article Content

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. മോഹൻലാല്‍ തന്നെയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലും നായകൻ.

സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോയിത  സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള പൃഥ്വിരാജിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ് നിര്‍ദ്ദേശം നല്‍കുന്ന ഭാവത്തിലുള്ളതാണ് ഫോട്ടോ. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തുന്നത്.

സിനിമയില്‍ പൃഥ്വിരാജ് മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാതാവ്. കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്.

സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3048/da-ingane-prithviraj-giving-instructions-at-the-bro-daddy-location)