---
title: "സംവിധായകന്‍ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചു"
english_title: "Director Liju Krishna pleaded guilty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30477/director-liju-krishna-pleaded-guilty"
published_at: "2022-03-08T13:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62270dc9ea9e4_liju.jpg"
keywords: []
---

# സംവിധായകന്‍ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചു

> **Lead Summary:** ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ ലിജു കൃഷ്ണ പ്രാഥമിക ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. പരാതിക്കാരിയായ യുവതിക്കൊപ്പം ലിജു താമസിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇരുവരും എത്തിയെന്നും പൊലീസ് കണ്ടെത്തി.

## Article Content

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ ലിജു കൃഷ്ണ പ്രാഥമിക ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. പരാതിക്കാരിയായ യുവതിക്കൊപ്പം ലിജു താമസിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇരുവരും എത്തിയെന്നും പൊലീസ് കണ്ടെത്തി.

അതിജീവിതയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുമ്പില്‍ രേഖപ്പെടുത്തിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പു നടത്തുകയും ചെയ്യും. പരാതി നല്‍കിയ യുവതി താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു.

സിനിമയുടെ തിരക്കഥയിലും ചിത്രീകരണത്തിലും താന്‍ സഹകരിച്ചിരുന്നുവെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ഇതിനൊന്നും പ്രഫഷനല്‍ രീതിയിലുള്ള അംഗീകാരം നല്‍കിയില്ലെന്നും യുവതി കുറിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/30477/director-liju-krishna-pleaded-guilty)