---
title: "സംവിധായകന്‍ ബാലയും ഭാര്യ മുത്തുമലരും വിവാഹമോചിതരായി"
english_title: "Director Bala and his wife Muthumalar got divorced."
publisher: "moviemax.in"
canonical_url: "https://moviemax.in/news/30471/director-bala-and-his-wife-muthumalar-got-divorced"
published_at: "2022-03-08T13:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62270a058bf8b_bala.jpg"
keywords: []
---

# സംവിധായകന്‍ ബാലയും ഭാര്യ മുത്തുമലരും വിവാഹമോചിതരായി

> **Lead Summary:** സംവിധായകന്‍ ബാലയും ഭാര്യ മുത്തുമലരും വിവാഹമോചിതരായി. മാര്‍ച്ച് 5 ന് കുടുംബ കോടതിയില്‍ വെച്ചാമ് വിവാഹമോചനം നേടിയത്. നാലുവര്‍ഷമായി ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്.

## Article Content

സംവിധായകന്‍ ബാലയും ഭാര്യ മുത്തുമലരും വിവാഹമോചിതരായി. മാര്‍ച്ച് 5 ന് കുടുംബ കോടതിയില്‍ വെച്ചാമ് വിവാഹമോചനം നേടിയത്. നാലുവര്‍ഷമായി ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്.

ഇവര്‍ക്കിടെ അഭിപ്രായം വ്യത്യാസം വന്നതോടെയാണ് വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പരസ്പര സമ്മതത്തോടെ ബാലയും മലറും വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഇവര്‍ക്ക് ഒരു മകളുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ക്കിടെയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. പിന്നാലെ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇവരുവരും. നാല് വര്‍ഷം മുമ്പ് തന്നെ ഇവര്‍ വേര്‍ പിരിഞ്ഞിരുന്നു.

ഇവരുടെ വിവാഹ മോചന വാര്‍ത്ത ആരാധകരിലും ഏറെ വേദനയുണ്ടാക്കി. അതേസമയം നടന്‍ സൂര്യയ്ക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന് ഒരുങ്ങുകയാണ് സംവിധായകന്‍ ബാല.

17 വര്‍ഷത്തെ ദാമ്പത്യം ജീവിതമാണ് ഇവര്‍ അവസാനിപ്പിച്ചത്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ മകള്‍ ആര്‍ക്കൊപ്പം പോവും എന്നും ആരാധകര്‍ ചോദിക്കുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മുത്തുമലര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/30471/director-bala-and-his-wife-muthumalar-got-divorced)