---
title: "ആൻഡ്രിയയുടെ പിശാശ്,  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് "
english_title: "Andrea the Devil, out of the first look of the film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3047/andrea-the-devil-out-of-the-first-look-of-the-film"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610a20aa05400_Untitled-1.jpg"
keywords: []
---

# ആൻഡ്രിയയുടെ പിശാശ്,  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് 

> **Lead Summary:** മിഷ്‍കിൻ സംവിധാനം ചെയ്‍ത ചിത്രമാണ് പിശാശ്. നാഗയും പ്രയാഗ മാര്‍ട്ടിനുമായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.സിനിമ വൻ ഹിറ്റായി മാറിയിരുന്നു.

## Article Content

മിഷ്‍കിൻ സംവിധാനം ചെയ്‍ത ചിത്രമാണ് പിശാശ്. നാഗയും പ്രയാഗ മാര്‍ട്ടിനുമായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.സിനിമ വൻ ഹിറ്റായി മാറിയിരുന്നു.

ഇപ്പോയിത  സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് ചര്‍ച്ചയാകുന്നത്. ആൻഡ്രിയ ആണ് രണ്ടാം ഭാഗത്തില്‍ നായികയായി എത്തുന്നത്.

വെട്രിമാരൻ ആണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ഹൊറര്‍ ചിത്രമായിരിക്കും. തിയറ്റര്‍ റിലീസ് തന്നെയാണ് ലക്ഷ്യമിടുന്നത്.

ആദ്യ ഭാഗം ബാലയായിരുന്നു നിര്‍മിച്ചത്. കാര്‍ത്തിക് രാജയാണ് രണ്ടാം ഭാഗത്തിന്റെ സംഗീത സംവിധായകന്‍ .

### Related Links & Sources
- [Original Story Source](https://moviemax.in/news/3047/andrea-the-devil-out-of-the-first-look-of-the-film)