---
title: "നടനും നടിക്കും രണ്ട് പ്രതിഫലം, അനിഖ സുരേന്ദ്രന്‍"
english_title: "Actress Anikha Surendran says that even the film industry is still not able to think of equal pay."
publisher: "moviemax.in"
canonical_url: "https://moviemax.in/news/30466/actress-anikha-surendran-says-that-even-the-film-industry-is-still-not-able-to-think-of-equal-pay"
published_at: "2022-03-08T13:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622706d1a3b1c_anigha.jpg"
keywords: []
---

# നടനും നടിക്കും രണ്ട് പ്രതിഫലം, അനിഖ സുരേന്ദ്രന്‍

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനിഖ സുരേന്ദ്രന്‍.താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് . ബാല താരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനിഖ. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം .ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനിഖ സുരേന്ദ്രന്‍.താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് . ബാല താരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനിഖ. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം .ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

തുല്യ വേതനം എന്ന് ചിന്തിക്കാന്‍ ഫിലിം ഇന്‍ഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ലെന്ന് നടി അനിഖ സുരേന്ദ്രന്‍. സ്ത്രീക്കും പുരുഷനും ഒരു പോലെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകും എന്നാണ് അനിഖ പറയുന്നത്.

ഫിലിം ഇന്‍ഡസ്ട്രി എടുത്ത് നോക്കുകയാണെങ്കില്‍ നമുക്ക് പ്രശ്നങ്ങള്‍ കാണാം. നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്. തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും തുല്യ വേതനം എന്ന് ചിന്തിക്കാന്‍ ഫിലിം ഇന്‍ഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല. 

നമ്മുടെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ. ആണിനെയും പെണ്ണിനേയും വേര്‍തിരിവുകളോടെ കാണുന്ന രീതി ആദ്യം മാറണം.

അടുത്ത തലമുറയിലെങ്കിലും കാര്യങ്ങള്‍ക്ക് മാറ്റം വരും എന്ന് പ്രതീക്ഷയുണ്ടെന്നും അനിഖ പറയുന്നു. അതേസമയം, ബാലതാരമായി സിനിമയില്‍ എത്തി നായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അനിഖ. മുഹമ്മദ് മുസ്തഫ ഒരുക്കിയ കപ്പേള സിനിമയുടെ തെലുങ്ക് റീമേക്കിലാണ് താരം നായികയാകുന്നത്.

യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ് താനെന്നും നടി പറയുന്നുണ്ട്. തനിച്ച് യാത്ര ചെയ്യാനും രാത്രി കറങ്ങി നടക്കാനും ഒക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ അത് സുരക്ഷിതമല്ല എന്നത് കൊണ്ട് തന്നെ അത്തരം ആഗ്രഹങ്ങള്‍ പൂര്‍ണമാകാറില്ല.

തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഇല്ലെന്നല്ല, തീര്‍ച്ചയായും ഉണ്ട്, പക്ഷേ എല്ലാവര്‍ക്കും അത് സാധ്യമാകണമെങ്കില്‍ സമൂഹം പലപ്പോഴും സ്ത്രീകളെ നോക്കി കാണുന്ന രീതി മാറണം. നിയമ സംവിധാനങ്ങളും കുറച്ച് കൂടി ശക്തമാവണമെന്നും അനിഖ മാതൃഭൂമിയോട് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/30466/actress-anikha-surendran-says-that-even-the-film-industry-is-still-not-able-to-think-of-equal-pay)