---
title: "ദുല്‍ഖര്‍ അന്വേഷണം തുടങ്ങുന്നു, റിലീസ് പ്രഖ്യാപിച്ച് 'സല്യൂട്ട്' ട്രെയിലര്‍"
english_title: "'Salute' trailer announcing release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30460/salute-trailer-announcing-release"
published_at: "2022-03-08T12:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226fe9b4fb84_salute.jpg"
keywords: []
---

# ദുല്‍ഖര്‍ അന്വേഷണം തുടങ്ങുന്നു, റിലീസ് പ്രഖ്യാപിച്ച് 'സല്യൂട്ട്' ട്രെയിലര്‍

> **Lead Summary:** ദുല്‍ഖര്‍ നായകനാകുന്ന ചിത്രം 'സല്യൂട്ടി'നായി ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 'സല്യൂട്ട്' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ .

## Article Content

ദുല്‍ഖര്‍ നായകനാകുന്ന ചിത്രം 'സല്യൂട്ടി'നായി ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. 'സല്യൂട്ട്' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ .

ദുല്‍ഖര്‍ അടക്കമുള്ള താരങ്ങള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സോണി ലിവില്‍ മാര്‍ച്ച് 18നാണ് ചിത്രം റിലീസ് ചെയ്യുക. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്' അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.

അസ്ലം കെ പുരയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്നു.

ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വേഫറെർ ഫിലിംസിന്റെ ബാനറിൽ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. ഒരു കൊലപാതക കേസ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രം അന്വേഷിക്കുകയാണ്.

തെളിയാതിരുന്ന കൊലപാതക കേസ് എസ്ഐ അരവിന്ദ് കരുണാകരന്‍ എങ്ങനെ അന്വേഷിക്കുന്നുവെന്നതാണ് ചിത്രത്തില്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30460/salute-trailer-announcing-release)